അവശ്യമായ മരുന്നും ആംബുലന്‍സും റെഡി, ഇനി ബേപ്പൂരിന് കൊവിഡ് ആശുപത്രിയും ഓക്‌സിജന്‍ പാര്‍ലറും; കേരളത്തിന് മാതൃകയായി മുഹമ്മദ് റിയാസ് എംഎല്‍എ, പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യടി

Muhammed Riyas mla | Bignewslive

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതയോടെ ഏറെ മുന്നോട്ട് പോയി ബേപ്പൂരും എം എല്‍എ മുഹമ്മദ് റിയാസും. പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഓക്സിജന്‍ പാര്‍ലറും കൊവിഡ് ആശുപത്രിയും ബേപ്പൂര്‍ മണ്ഡലത്തിലെ കടലുണ്ടിയില്‍ ആരംഭിക്കുകയാണെന്ന് നിയുകത എം എല്‍ എ മുഹമ്മദ് റിയാസ് അറിയിച്ചു .

കടലുണ്ടി പഞ്ചായത്തിലെ പരിരക്ഷ പാലിയേറ്റീവ് ക്ലിനിക്കിലാണ് ഇത് പ്രവര്‍ത്തിക്കുക. ബേപ്പൂര്‍ കോവിഡ് പ്രതിരോധ പ്രൊജക്റ്റിന്റെ നേതൃത്വത്തിലാണ് കേരളത്തിന് തന്നെ മാതൃകയാവുന്ന കോവിഡ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നേരത്തെ മരുന്ന് ഇല്ലാതെ വിഷമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നല്‍കാനും ഫാറൂക്ക് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആംബുലന്‍സ് സൗകര്യവും ഒരുക്കുവാനും പ്രൊജക്റ്റിനു സാധിച്ചിരുന്നു.

ബേപ്പൂര്‍ മണ്ഡലത്തിലെ യുവാക്കളെ സംഘടിപ്പിച്ച് കോവിഡ് സന്നദ്ധ സേന ,അണു നശീകരണത്തിന് മണ്ഡലത്തില്‍ വ്യപകമായി സാനിറ്റൈസര്‍ വിതരണം ,24 മണിക്കൂറും സജ്ജമായ കാള്‍ സെന്റര്‍ ,സിസിഎസ് ഹോസ്പിറ്റല്‍ കാലിക്കറ്റുമായി സഹകരിച്ച് ടെലി ഡോക്ടര്‍ സേവനം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധ പ്രൊജക്റ്റിന്റെ ഭാഗമായി നടക്കുന്നത്. നിയുകത എം എല്‍ എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാതൃകാപരമായ ഈ കോവിഡ് പ്രതിരോധ പ്രോജക്റ്റ് , കൊവിഡ് രണ്ടാം തരംഗം തകര്‍ക്കുന്ന നിരവധി ജീവിതങ്ങള്‍ക്ക് കൈത്താങ്ങാകുകയാണ്.


Exit mobile version