വാക്കുകള്‍ വെറും വാക്കല്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ; ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു

കോഴിക്കോട്; തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കാറുണ്ട്. ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വാക്കുകള്‍ പാലിക്കാറില്ലെന്ന പതിവ് രീതി തിരുത്തി കുറിച്ച് ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് നല്‍കിയ വാക്ക് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ് അദ്ദേഹം.

ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങളില്‍ ഒരാളായി നിങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഞാന്‍ ഉണ്ടാകും എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് തരുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പു വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ചത്. ആ വാക്കാണ് ഇന്ന് ആദ്യ പ്രവര്‍ത്തിയിലൂടെ തന്നെ പാലിക്കപ്പെട്ടതും.

ബേപ്പൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ആവിശ്യമായ മരുന്നുകള്‍ ഇന്ന് രാവിലെ Dr ദീപക്ക് കൈമാറി. കഴിഞ്ഞ ദിവസം കുടുംബരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ മരുന്നുകളുടെ ലഭ്യത കുറവിനെ കുറിച് ഡോക്ടര്‍ മാര്‍ നിയുക്ത എംഎല്‍എയോട് സൂചിപ്പിച്ചിരുന്നു…ആ ആവിശ്യമാണ് ഇപ്പോള്‍ ഞൊടിയിടയില്‍ അദ്ദേഹം എത്തിച്ചുകൊടുത്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

തിരഞ്ഞെടുപ്പ് പ്രചരണം സമയത്ത് സഖാവ് മുഹമ്മദ്‌ റിയാസ് പറഞ്ഞു വെച്ച ചില വാക്കുകൾ ഉണ്ടായിരുന്നു ” ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങളിൽ ഒരാളായി നിങ്ങൾക്കൊപ്പം അല്ലെങ്കിൽ നിങ്ങൾക്ക് മുൻപിൽ ഞാൻ ഉണ്ടാകും എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു ” എന്ന്..
ആ വാക്കുകൾ അക്ഷരർത്ഥത്തിൽ പാലിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്.. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ഈ നാടിന് താങ്ങായി നിയുക്ത MLA സഖാവ് മുഹമ്മദ്‌ റിയാസ്.. ബേപ്പൂർ കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ആവിശ്യമായ മരുന്നുകൾ ഇന്ന് രാവിലെ Dr ദീപക്ക് കൈമാറുന്നു…കഴിഞ്ഞ ദിവസം കുടുംബരോഗ്യ കേന്ദ്രം സന്ദർശിച്ചപ്പോൾ മരുന്നുകളുടെ ലഭ്യത കുറവിനെ കുറിച് ഡോക്ടർ മാർ റിയസ്ക്കയോട് സൂചിപ്പിച്ചിരുന്നു…ആ ആവിശ്യമാണ് ഒറ്റ ദിവസംകൊണ്ട് നിറവേറ്റി കൊടുത്തത്…..
#ഒപ്പമുണ്ട്_സർക്കാർ
#ഒപ്പമുണ്ട്_റിയാസ്

Exit mobile version