ചാലക്കുടി ഫ്‌ളൈ ഓവറിലെ ഹമ്പിലൂടെ കുതിച്ചുപൊങ്ങി ഇരുചക്രവാഹന യാത്രികൻ; ഉടനടി മന്ത്രി റിയാസിന്റെ ഇടപെടൽ! പ്രശ്‌നം പരിഹരിച്ചിട്ടും പ്രചരണം തകൃതി

PA Muhammed Riyas | Bignewslive

തൃശ്ശൂർ: ചാലക്കുടി പോട്ട ഫ്‌ളൈ ഓവറിൽ രൂപപ്പെട്ട ഹമ്പിലൂടെ കുതിച്ചുപൊങ്ങിയ ഇരുചക്രവാഹന യാത്രികന്റെ അപകട ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാ വിഷയം. അതിവേഗതയിൽ എത്തിയ ഇരുചക്രവാഹന യാത്രികൻ അപ്രതീക്ഷിതമായി കണ്ട ഹമ്പിലൂടെ കയറിയിറങ്ങി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ദേശീയ പാതയിൽ നടന്ന അപകടം ശ്രദ്ധയിൽപ്പെട്ട ഉടനെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അടിയന്തിരമായി ഇടപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് നിർദേശം നൽകി. ഇതിൻപ്രകാരം രാത്രി തന്നെ ചാലക്കുടി ഫ്‌ളൈ ഓഫറിൽ കണ്ട ഹമ്പ് നീക്കം ചെയ്തു. വീഡിയോ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം നടപടി സ്വീകരിച്ച് അപകട സാധ്യത ഒഴിവാക്കിയെങ്കിലും പ്രചരണം തകൃതിയായി നടക്കുകയാണ്.

മാലക്കള്ളന്മാരെ പിടിച്ച വാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് വീട്ടമ്മ; തെളിഞ്ഞത് മാല പൊട്ടിച്ച കേസിലെ ദുരൂഹത; സംഭവം ഇടുക്കിയിൽ

വീഡിയോ രാഷ്ട്രീയ ആയുധമാക്കി മന്ത്രി റിയാസിനെതിരെയുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചിട്ടും അവ മാനിക്കാതെയുള്ള പ്രചരണമാണ് സോഷ്യൽമീഡിയയിൽ അരങ്ങേറുന്നത്.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ട ഫ്ളൈ ഓവറിലെ കുഴി അടച്ചതിൻറെ ഭാഗമായി രൂപപ്പെട്ട ഹമ്പ് അപകടമുണ്ടാക്കുന്നതായിരുന്നു. ഇത് സംബന്ധിച്ച് സോഷ്യൽമീഡിയ വഴി പരാതികൾ വന്നിരുന്നു. ദേശീയപാതാ അതോറിറ്റി അധികൃതരെ പൊതുമരാമത്ത് മന്ത്രി വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Exit mobile version