മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ പരാതി; നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

PA Muhammed Riyas | Bignewslive

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കിൽ റോഡിലെ കുഴി ശ്രദ്ധയിൽപ്പെടുത്തിയ കബീറിന് ഇപ്പോഴും ഞെട്ടൽ ആണ്. 24 മണിക്കൂർ കഴിയും മുൻപെയാണ് പരാതി പരിഹരിച്ചതായി മന്ത്രി തന്നെ നേരിട്ട് മറുപടി നൽകിയത്. ഇതാണ് കബീറിനെ പോലും അമ്പരപ്പിച്ചത്.

ഭർത്താവിനൊപ്പം യാത്രചെയ്യവെ ടിപ്പർ ലോറിക്കടിയിൽപ്പെട്ടു; ഷാജിയുടെ കൺമുൻപിൽ അധ്യാപിക ജീനയ്ക്ക് ദാരുണാന്ത്യം

ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്ക് വരുമ്പോൾ മായന്നൂർ പാലം എത്തുന്നതിനു മുൻപ് റോഡിലുള്ള വലിയ കുഴി മഴ നന്നായി പെയ്യുന്ന ഇന്ന് ആളുകളുടെ ശ്രദ്ധയിൽ പെടാതെ ഇപ്പൊ പത്ത് മിനിട്ടിനുള്ളിൽ രണ്ട് ഇരു ചക്ര വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത് എന്നായിരുന്നു കബീർ മന്ത്രിയെ ടാഗ് ചെയ്ത് പരാതി അറിയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പരാതി അറിയിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷം അവിടെ കുഴി അടയ്ക്കുന്ന പ്രവൃത്തിയും ആരംഭിച്ചിരുന്നു. പ്രവൃത്തി പൂർത്തിയായ ശേഷം ഫോട്ടോ സഹിതം കബീറിന് മന്ത്രി മറുപടി നൽകുകയായിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലീക്കായതുമായി ബന്ധപ്പെട്ടാണ് റോഡിൽ കുഴി രൂപപ്പെട്ടത്. പരാതി ശ്രദ്ധയിൽപ്പെട്ട മന്ത്രി അത് ഉദ്യോഗസ്ഥർക്ക് കൈമാറുകയും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അവിടെ കോൺക്രീറ്റ് പ്രവൃത്തി നടത്തുകയുമായിരുന്നു.

പൈപ്പിന്റെ ലീക്കേജ് പൂർണമായി മാറ്റിയതിന് ശേഷം റോഡിലെ കുഴി നികത്തേണ്ടത് വാട്ടർ അതോറ്റിയാണ്. ഇനിയും പൈപ്പ് ലീക്കേജ് ഉണ്ടായാൽ കുഴി പഴയത് പോലെ ആയേക്കാം. ഇക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥർ വാട്ടർ അതോറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Exit mobile version