സ്വന്തം ഓട്ടോറിക്ഷ സൗജന്യ സേവനം നൽകുന്ന ആംബുലൻസ് ആക്കി മാറ്റി; നന്മയുടെ പ്രതീകമായി ഈ നഗരസഭാ കൗൺസിലർ വിജയ് പരവൂർ

പരവൂർ: കോവിഡ് കാലത്തെ അതീവഗുരുതരമായ സാഹചര്യത്തിൽ സ്വന്തം നാട്ടുകാർക്കായി തന്നാലാകും വിധം സേവനം നൽകി ഈ യുവനഗരസഭാ കൗൺസിലർ. സ്വന്തം ഓട്ടോറിക്ഷ താത്കാലിക ആംബുലൻസ് ആക്കി സൗജന്യ സേവനത്തിനിറങ്ങിയ യുവാവായ നഗരസഭ കൗൺസിലറാണ് പുതുമാതൃക തീർത്തിരിക്കുന്നത്.

പരവൂർ നഗരസഭയിലെ പെരുമ്പുഴ വാർഡ് കൗൺസിലറായ വിജയ് പരവൂരാണ് തന്റെ വാഹനം ആംബുലൻസ് ആക്കിയത്. രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റാവശ്യങ്ങൾക്കും എപ്പോൾ വിളിച്ചാലും പിപിഇ കിറ്റ് ധരിച്ച് വിജയ് സ്ഥലത്തേത്തും. ഇത് ഒട്ടേറെ ആളുകൾക്ക് അനുഗ്രഹമാവുകയാണ്.

യൂത്ത് കോൺഗ്രസ് നേതാവ് കൂടിയാണ് വിജയ്. തന്റെ ചെറിയ വരുമാനത്തിൽ നിന്നും തുക ചെലവഴിച്ച് സൗജന്യമായാണ് ഇദ്ദേഹം സേവനം നടത്തുന്നത്.

Exit mobile version