20 പേര്‍ക്ക് അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍: പത്തനംതിട്ടയില്‍ വധുവിന്റെ പിതാവിനെതിരെ കേസ്

പത്തനംതിട്ട: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയതിന് പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസ്. പത്തനംതിട്ട വള്ളിക്കോട്ടാണ് സംഭവം ലോക്ക്ഡൗണ്‍ നിര്‍ദേശം കാറ്റില്‍പ്പറത്തി വിവാഹം നടത്തിയത്.

20 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്ന വിവാഹത്തില്‍ പങ്കെടുത്തത്
75 പേരാണ്. വള്ളിക്കോട്ടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തുമണിക്കായിരുന്നു വിവാഹം.

ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവാഹത്തിന് അനുമതി തേടിയിരുന്നു. 20 പേര്‍ക്ക് പങ്കെടുക്കാനുളള അനുവാദമാണ് നല്‍കിയിരുന്നത്. വിവാഹത്തില്‍ 75 പേര്‍ പങ്കെടുത്തു.

തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ വധുവിന്റെ പിതാവിനും മണ്ഡപം മാനേജര്‍മാക്കെതിരേയും കേസെടുത്തു.

Exit mobile version