കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം; വാതക ചോര്‍ച്ച, ആളുകളെ മാറ്റുന്നു; അപകടമുണ്ടായത് നേരത്തെ അപകടമുണ്ടായ അതേയിടത്ത്

kannur chala | bignewslive

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചാല ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പാചക വാതകം ചോര്‍ന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്.

നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടസ്ഥലത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ.

നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.

Exit mobile version