തോക്കുമായി കാവല്‍ നിന്ന തണ്ടര്‍ബോള്‍ട്ടിനെ പറ്റിച്ച് കള്ളന്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് 1,94,000 രൂപ കവര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി യൂണിറ്റില്‍ നിന്ന് കലക്ഷന്‍ തുകയായ 1,94,000 രൂപ കവര്‍ന്നു. ഇന്നലെ രാത്രിയാണു സംഭവം.
മെയിന്‍ ഗേറ്റിനു മുന്‍പില്‍ തോക്കുമായി രണ്ടു തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ കാവലുണ്ടായിരുന്ന സമയത്തായിരുന്നു മോഷണം.

സെന്‍ട്രല്‍ ജയിലിന്റെ മെയിന്‍ ഗേറ്റിനു 10 മീറ്റര്‍ മാത്രം അകലെയുള്ള മുറിയുടെ പൂട്ട് പൊളിച്ച നിലയിലാണ്. അകത്തെ മേശയ്ക്കുള്ളില്‍ പൂട്ടാതെ സൂക്ഷിച്ച പണമാണു കവര്‍ന്നത്. ജയില്‍ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്ന് നിഗമനം.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version