പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സാപ്പില്‍: ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്പെന്‍ഷന്‍. മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ ഹെഡ്മാസ്റ്റര്‍ എസ് സന്തോഷ് അധ്യാപകനായ എസ് സന്തോഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇന്ന് ഉച്ചയോടെ പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളില്‍ ചോദ്യ പേപ്പര്‍ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ എത്തിയിരുന്നു.

സ്വന്തം സ്‌കൂള്‍ ഗ്രൂപ്പിലെ കണക്ക് ടീച്ചര്‍മാര്‍ക്ക് വേണ്ടി ഇട്ടു കൊടുത്തതാണെന്നും ചോദ്യങ്ങള്‍ സോള്‍വ് ചെയ്ത് ഉത്തരം വാങ്ങി കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്നും ആരോപണമുയര്‍ന്നു. 126 ഹെഡ്മാസ്റ്റര്‍മാരാണ് ഗ്രൂപ്പിലുള്ളത്.

9.40 നാണ് കുട്ടികളെ പരീക്ഷയ്ക്കായി ക്ലാസില്‍ കയറ്റുന്നത്. 10 മണിക്ക് കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കും. 12 മണിക്ക് കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതു വരെ ചോദ്യപേപ്പര്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്. 10 മണിക്ക് ചോദ്യപേപ്പര്‍ നല്‍കി 10.30 ആയപ്പോഴാണ് ഡിഇഓയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചോദ്യപേപ്പറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

Exit mobile version