കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു; ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും

കോഴിക്കോട് : കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത മുഖ്യമന്ത്രി ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.
ഏപ്രില്‍ എട്ടിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു.

Exit mobile version