വിവാഹദിവസം ഡെങ്കിപ്പനി ബാധിച്ച് വരന്‍ ആശുപത്രിയില്‍, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ ആശുപത്രിയില്‍ വെച്ച് വിവാഹം നടത്തി വധു

marriage| bignewslive

വിവാഹദിവസം വരന്‍ ആശുപത്രിയിലായതോടെ അവിടെ വെച്ച് വിവാഹം നടത്തിയ ഒരു വധുവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള അവിനാഷ് കുമാര്‍ എന്ന 27 -കാരന്റെയും അനുരാധയുടെയും വിവാഹമാണ് ആശുപത്രിയില്‍ വെച്ച് നടന്നത്.

ഡെങ്കിപ്പനി ബാധിച്ചായിരുന്നു അവിനാഷ് ആശുപത്രിയിലായത്. വിവാഹത്തിന് വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അവിനാഷിന് വയ്യാതെയാവുന്നത്. തുടര്‍ന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും മാക്‌സ് വൈശാലി ആശുപത്രിയിലെ ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

also read: കെഎസ്ആർടിസി ഉൾപ്പടെ ഓടിക്കുന്നത് മദ്യപിച്ചെന്ന് പരാതി; പരിശോധനയ്ക്ക് എത്തി എംവിഡി; കുടുങ്ങിയത് ഫിറ്റ്‌നസും ഇൻഷുറൻസും ഇല്ലാത്ത സ്വകാര്യ ബസുകൾ

അവിനാഷിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം വെറും 10,000 ആയി കുറഞ്ഞ് ഗുരുതരവാസ്ഥയിലായിരുന്നു. അതോടെ അവിനാഷിന്റെ അച്ഛന്‍ രാജേഷ് കുമാര്‍ വിവാഹം നീട്ടിവയ്ക്കാം എന്ന തീരുമാനത്തിലെത്തി. എന്നാല്‍, അടുത്ത ദിവസം അവിനാഷിന്റെ ഭാവിവധുവായ അനുരാധയും കുടുംബവും അവിനാഷിനെ കാണാനെത്തിയിരുന്നു.

അവിടെ വച്ചാണ് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചെറിയ ചടങ്ങോടെ വിവാഹം നടത്താം എന്ന് തീരുമാനിക്കുന്നത്. ആശുപത്രി അധികാരികളും ഈ വിവാഹത്തിന് അനുമതി നല്‍കിയതോടെ മീറ്റിംഗ് ഹാളില്‍ വെച്ച് എല്ലാ സുരക്ഷയോടും ശ്രദ്ധയോടും കൂടി വിവാഹം നടക്കുകയായിരുന്നു.

Also Read; ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛന്റെ ഫോണ്‍ പിടിച്ചെടുത്തു, ഫ്‌ലാറ്റില്‍ പരിശോധന

ആകെ 10 പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇവര്‍ വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങളാണ്. ഫരീദാബാദ് ആശുപത്രിയില്‍ നഴ്‌സാണ് അനുരാധ.

Exit mobile version