ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛന്റെ ഫോണ്‍ പിടിച്ചെടുത്തു, ഫ്‌ലാറ്റില്‍ പരിശോധന

കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റിലും പോലീസ് പ്രത്യേക സംഘം പരിശോധന നടത്തി.

കൊല്ലം: കൊല്ലത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അബിഗേലിന്റെ അച്ഛന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കുട്ടിയുടെ അച്ഛന്‍ റെജിയുടെ ഫോണാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റിലും പോലീസ് പ്രത്യേക സംഘം പരിശോധന നടത്തി.

സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് റെജി. നാല് ദിവസമായിട്ടും പ്രതികളുടെ സംഘത്തിലേക്ക് എത്താനാകാതായതോടെ പോലീസ് എല്ലാവഴിയിലൂടെയും അന്വേഷണം നടത്തുകയാണ്.

Exit mobile version