കെഎസ്ആർടിസി ഉൾപ്പടെ ഓടിക്കുന്നത് മദ്യപിച്ചെന്ന് പരാതി; പരിശോധനയ്ക്ക് എത്തി എംവിഡി; കുടുങ്ങിയത് ഫിറ്റ്‌നസും ഇൻഷുറൻസും ഇല്ലാത്ത സ്വകാര്യ ബസുകൾ

ആലപ്പുഴ: സ്ഥിരമായി ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നെന്നും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നുമുള്ള പരാതി തീർക്കാൻ ആലപ്പുഴയിൽ കനത്ത നിരീക്ഷണം. നാട്ടുകാരുടെ പരാതിയെതുടർന്നാണ് മോട്ടോർ വാഹനവകുപ്പ് ബസുകളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം 21 കെഎസ്ആർടിസി ബസുകളിൽ ഉൾപ്പടെ പരിശോധന നടത്തി.

എംവിഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മാത്രം 32 സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങൾ, ആറു സ്‌കൂൾ ബസുകൾ എന്നിവയുടെ ഡ്രൈവർമാരെ ബ്രീത്ത് അനലൈസറുപയോഗിച്ച് പരിശോധിച്ചു. എന്നാൽ ഇവർ ആരും മദ്യപിച്ചതായി കണ്ടെത്താനായില്ല.

ALSO READ- ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ അച്ഛന്റെ ഫോണ്‍ പിടിച്ചെടുത്തു, ഫ്‌ലാറ്റില്‍ പരിശോധന

മറ്റ് പരിശോധനകളിൽ ഫിറ്റ്നസും ഇൻഷുറൻസുമില്ലാതെ സർവീസ് നടത്തിയ സ്വകാര്യബസ് പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ജില്ലയിലെ 29 ഉദ്യോഗസ്ഥർ മൂന്നുകേന്ദ്രങ്ങളിലായാണ് പരിശോധന നടത്തിയത്. ആലപ്പുഴ ആർടിഒ എകെ ദിലു, ചെങ്ങന്നൂർ ജോയിന്റ് ആർടിഒ വി ജോയി, മാവേലിക്കര ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

Exit mobile version