മുഖ്യമന്ത്രിയുടെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെടുത്തു; കൂടെ സ്റ്റീല്‍ ബോംബും കണ്ടെത്തി

KANUUR -STEEL BOMB | bignewslive

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. ഇതിന്റെ കൂടെ നാല് ബോംബുകളും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. മമ്പറം ടെലഫോണ്‍ എക്‌സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍ ഞായറാഴ്ച രാത്രിയാണ് കണ്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആണെന്ന് സിപിഎം ആരോപിച്ചിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, കെകെ രാഗേഷ് എംപി, അഡ്വ. പി ശശി, എല്‍ ഡി എഫ് ധര്‍മടം മണ്ഡലം സെക്രട്ടറി കെ ശശിധരന്‍ , സി ചന്ദ്രന്‍, സി പ്രകാശന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തലവെട്ടിമാറ്റിയ കട്ടൗട്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു.

നടപടിയെ ശക്തമായി അപലപിക്കുന്നതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്ലക്സ് നശിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു.

Exit mobile version