ഇടതുപക്ഷത്തിന് 81 മുതൽ 101 സീറ്റ് വരെയെന്ന് വിലയിരുത്തൽ! യുഡിഎഫ് 43 മുതൽ 58 സീറ്റുകൾ, എൻഡിഎയ്ക്ക് 0 മുതൽ 5 വരെ; വിശദമായ റിപ്പോർട്ട്

pinarayi and chennithala

തിരുവനന്തപുരം: ഇത് വരെ നടന്ന സർവ്വേകളും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടും കഴിഞ്ഞ പാർലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളേയും അടിസ്ഥാനമാക്കി വിലയിരുത്തൽ നടത്തിയാൽ ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 81 സീറ്റ് മുതൽ 100 സീറ്റ് വരെ നേടാൻ സാധ്യത. പെട്ടെന്ന് വായിച്ചാൽ അതിശയോക്തി തോന്നാമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ പലപ്പോഴും പാർലമെന്റ്, ലോക്കൽ ബോഡി തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ മാത്രം നോക്കിയല്ല ജനം വോട്ടുകൾ രേഖപ്പെടുത്താറുള്ളത്. ഭൂപ്രദേശങ്ങൾക്ക് അനുസരിച്ചുള്ള പാർട്ടികളുടെയും മതങ്ങളുടെയും സ്വാധീനം, വിത്യസ്ത മത വിശ്വാസികളുടെയും മത സഘടനകളുടെയും കാഴ്ചപ്പാടുകളും നിലപാടുകളും, രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾ, രാഷ്ട്രീയ സ്ഥിരത, സർക്കാർ ആനുകൂല്യങ്ങൾ, പാർട്ടികളുടെ വളർച്ച തളർച്ചകൾ, ദേശീയ രാഷ്ട്രീയത്തിന്റെ സ്വാധീനം, സഖ്യങ്ങൾ, സർക്കാർ ഓവറോൾ പെർഫോമൻസ്, പാർട്ടികൾക്ക് നേതൃത്വം കൊടുക്കുന്നവരോടുള്ള വിശ്വാസ്യതയും നേതൃത്വപാടവും തുടങ്ങിയ നിരവധി വിഷയങ്ങളെ സൂക്ഷമമായി വിലയിരുത്തിയാൽ മാത്രമേ കൃത്യമായ ഒരു നിരീക്ഷണം സാധ്യമാകൂ .വളരെ വിശദമായ പഠനം ഹൃസ്വമായ റിപ്പോർട്ടാക്കുക ആയിരിക്കും ഈ സമയത്ത് ഉചിതം .ആദ്യം മതസാമൂഹ്യ കാഴ്ച്ചപ്പാടിനെയും നിലപാടുകളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലേക്ക് :

ഹിന്ദു വോട്ട് ബാങ്കിൽ സംഭവിക്കുന്നതെന്ത്:

ഹിന്ദു മത സമൂഹത്തിൽ ഈഴവ-പട്ടിക ജാതി-പട്ടിക വർഗ വോട്ടുകൾ ആണ് ഇടതുപക്ഷത്തിന്റെ പ്രധാന ശക്തി. ശബരിമല സർക്കാർ നിലപാട് വിവാദം കത്തി നിന്ന സമയത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കി നോക്കിയാൽ ഇടത് വോട്ടുകൾ അവർക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലാക്കാനാകും. എന്നാൽ അതെ സമയം ദേശീയ പാർട്ടി എന്ന രീതിയിലുള്ള വളർച്ചയും ശബരിമല വിവാദങ്ങൾക്ക് ശേഷമുള്ള സാമൂഹ്യ പശ്ചാത്തലവും ബിജെപി യുടെ വളർച്ച നേടി കൊടുത്തിട്ടുമുണ്ട്. എന്നാൽ ബിജെപിയുടെ വളർച്ച ഏറ്റവും കൂടുതൽ ബാധിച്ചത് കോൺഗ്രസ്സിനെയാണ്. യുഡിഎഫിന് അനുകൂലമായി നിന്നിരുന്ന അപ്പർക്ലാസ്സ്, ഏതാണ്ട് പകുതിയിലധികം ബിജെപി മനസ്സായി കഴിഞ്ഞു എന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ എടുത്ത് നോക്കിയാൽ ബോധ്യപ്പെടുന്നതാണ്.

ക്രിസ്ത്യൻ സമൂഹം എങ്ങനെ ചിന്തിക്കുന്നു :

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിൽ ഭൂരിപക്ഷവും നേരത്തെ യു ഡി എഫിനൊപ്പം ആയിരുന്നെങ്കിൽ നിലവിൽ യാക്കോബായ വിഭാഗം, ജോസ് കെ മാണി, ആന്റി ബിജെപി തുടങ്ങിയ എലെമെന്റ്‌സ് വർക്ക് ഔട്ട് ചെയ്യുന്നത് കൊണ്ട് ഏറ്റവും ചുരുങ്ങിയത് യു ഡി എഫിന് കിട്ടി കൊണ്ടിരുന്ന ഫിക്‌സഡ് വോട്ടിൽ നിന്ന് ചെറുതല്ലാത്ത ഒരു ശതമാനം വോട്ട് എൽ ഡി എഫിന് വരാനുള്ള സാധ്യതയാണ് നിരീക്ഷകർ ചൂണ്ടി കാണിക്കുന്നത് .യുഡിഎഫിനെ നയിക്കുന്നത് ലീഗാണ് എന്ന പ്രചാരണവും വളരെ ഒരു ചെറിയ ശതമാനം പേരെ യു ഡി എഫിനോട് അകലം പാലിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് .

മുസ്ലിം രാഷ്ട്രീയ നിലപാട് :

പാർലമെന്റിലേക്ക് യു ഡി എഫും നിയമ സഭയിലേക്ക് എൽ ഡി എഫും എന്ന് തീരുമാനിച്ചുറപ്പിച്ചിട്ടുള്ള ഒരു വലിയ വിഭാഗം മുസ്ലിം വോട്ട് ബാങ്ക് ഉണ്ട്. കേരളത്തിൽ ഫലപ്രദമായി ബിജെപി യെ തടുക്കാം എൽഡിഎഫിനെ കഴിയൂ എന്ന് വിശ്വസിക്കുന്നവർ, ആ വോട്ടും യു ഡി എഫിന്റെ നഷ്ടം ആണ്. മലപ്പുറം ജില്ലയിൽ ഒഴികെ മലബാറിലും മധ്യ തെക്കൻ ജില്ലകളിലും ഈ വികാരം ശക്തമാണ്.

ചുരുക്കത്തിൽ ഇടതുപക്ഷത്തിന് അതിന്റെ വോട്ട് ബാങ്കുകളിൽ വിള്ളൽ വരാതിരിക്കുകയും യു ഡി എഫിന്റെ ക്രിസ്ത്യൻ ഹിന്ദു—മുസ്ലിം—വോട്ട് ബാങ്കിൽ വിള്ളൽ വീഴുകയും ചെയ്തിരിക്കുന്നു . അതിന്റെ ഫലം ഇടതുപക്ഷത്തിനും ബിജെപിക്കും ലഭിക്കും .ബിജെപി / എൻ ഡി എ സ്ഥാനാർത്ഥികൾ കൂടി മത്സര രംഗത്ത് ശക്തമായതോടെ അത് ഏറ്റവും പ്രധാനമായി ബാധിക്കുക യു ഡി എഫിനെയാണ് .എന്നാൽ ഇതിൽ കൂടുതൽ ഗുണമുണ്ടാവുകയും ജയിക്കുന്ന സീറ്റുകളായി കൃത്യമായ കൺവെർഷൻ നടക്കുകയും ചെയ്യുക ഇടതുപക്ഷത്തിന് അനുകൂലമായാണ്

നെഗറ്റീവും പോസിറ്റീവും ആയ വിഷയങ്ങളിൽ വരുന്ന വോട്ടുകൾ :

എല്ലാ കാലഘട്ടങ്ങളിലും ഭരണത്തിന് അനുകൂലവും പ്രതികൂലവും ആയ ജന വികാരം വോട്ടിൽ പ്രതിഫലിക്കാറുണ്ട്. നെഗറ്റീവും പോസറ്റിവും ആയ വിഷയങ്ങളിൽ വരുന്ന വോട്ടുകളെ പറ്റി വിലയിരുത്തിയാൽ സർക്കാർ വിരുദ്ധ വോട്ടുകളേക്കാൾ സർക്കാർ അനുകൂല വോട്ടാണ് ഇത്തവണ പ്രതിഫലിക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പോസിറ്റീവ് :

പ്രളയം, കോവിഡ് കാലഘട്ടങ്ങളിലെ ഇടപെടൽ, സൗജന്യ ഭക്ഷ്യ കിറ്റ്, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ സാമൂഹ്യ പെൻഷൻ കുടിശ്ശിക തീർത്ത് അത് 1600 രൂപയാക്കി വർധിപ്പിച്ചത്, ലൈഫ് പദ്ധതി വഴി വീടുകൾ കൊടുത്തത്, ഹൈടെക്ക് സ്‌കൂളുകളും സർക്കാർ ആശുപത്രികളുടെ നവീകരണവും.. പൗരത്വ വിഷയത്തിൽ കേന്ദ്ര ബിൽ ഇവിടെ നടപ്പിലാക്കില്ല എന്ന സർക്കാർ നിലപാട്.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടത് സർക്കാരിനെ അനുകൂലിക്കുന്ന അഭിപ്രായങ്ങൾ ശതമാന കണക്കിൽ:

വികസന പ്രവർത്തനങ്ങൾ: 20% അനുകൂലം
ഭക്ഷ്യ കിറ്റ്: 85%
സാമൂഹ്യ പെൻഷൻ: 80%
ആരോഗ്യ രംഗം: 60%
വിദ്യാഭ്യാസ രംഗത്തെ വികസനങ്ങൾ: 55 %
കേന്ദ്ര പൗരത്വ ബില്ലിനെതിരെയുള്ള
സർക്കാർ നിലപാട്: 51 %

നെഗറ്റീവ്:

ശബരിമല വിവാദം, ആഴക്കടൽ വിവാദം, പിൻവാതിൽ നിയമനം, സ്വർണ്ണ കടത്ത് വിവാദങ്ങൾ അവസാനിച്ചെങ്കിലും ഒരു ചെറു വിഭാഗത്തിനെ സർക്കാരിനെതിരെ ചിന്തിപ്പിക്കുന്ന വിഷയമാണ് ശബരിമല. ആഴക്കടലൽ വിവാദം, പിൻവാതിൽ നിയമനം, സ്വർണ്ണ കടത്ത് എന്നീ വിഷയങ്ങളും വ്യത്യസ്ത മേഖലകളിലും പ്രദേശങ്ങളിലും ചെറിയ ശതമാനം പേരെ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിപ്പിക്കുന്നു.

സ്വർണ്ണ കടത്ത് പോലുള്ള വിഷയങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നാളിതുവരെയായി പ്രൊപ്പഗണ്ടക്ക് അപ്പുറം തെളിവുകൾ കൊണ്ട് വരാൻ പറ്റാത്തത് കൊണ്ട് തന്നെ കേന്ദ്രത്തിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് ഇടതു സർക്കാർ എന്ന തോന്നൽ സമൂഹത്തിൽ ശക്തമായി കൊണ്ടു വരാനും ഇടതുപക്ഷത്തിന് സാധിച്ചു. യഥാർത്ഥത്തിൽ ന്യൂനപക്ഷ സമൂഹത്തെ ഈ സംഭവങ്ങൾ ഇടതുപക്ഷത്ത് ചേർന്ന് നിക്കാൻ പ്രേരിപ്പിക്കുന്നതാകുകയും ചെയ്തു എന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ നിലപാടുകൾക്ക് അപ്പുറം സർക്കാറിനെതിരായ വോട്ടർമാരുടെ അഭിപ്രായം പ്രതികൂലമാക്കിയ വിഷയങ്ങൾ ശതമാനക്കണക്കിൽ :

ശബരിമല : 10%
പിൻവാതിൽ നിയമനം : 5%
ആഴക്കടൽ കരാർ വിവാദം : 1%
സ്വർണ്ണ കടത്ത് അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര അന്വേഷണങ്ങൾ :2%

രാഷ്ട്രീയ നിലപാടുകളും കേരള ഭരണത്തിന്റെ നേതൃത്വം ആരാവണം എന്ന ചോദ്യവും ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാനമായി മാറുന്നുണ്ട്.രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന ഭൂരിപക്ഷം പേരും എൽ ഡി എഫിന് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.

രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നവരുടെ അനുകൂല അഭിപ്രായം ശതമാന കണക്കിൽ :

LDF : 63%
UDF : 30%
NDA :7%
OTH : 1%

ആരാവണം മുഖ്യമന്ത്രി?

പിണറായി വിജയൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഇ ശ്രീധരൻ, കെ സുരേന്ദ്രൻ എന്നീ നേതാക്കളിൽ ആരാവണം കേരളത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യങ്ങൾക്ക് പിണറായി വിജയൻ തന്നെ തുടരണം എന്നാണ് എല്ലാ സർവ്വേകളിലും ഒരുപോലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത് .

വിവിധ മുന്നണികളുടെ മുഖ്യമന്ത്രി സ്ഥാനാർഥികളെ കുറിച്ചുള്ള അഭിപ്രായങ്ങൾ ശതമാന കണക്കിൽ:

LDF പിണറായി വിജയൻ :55%
UDF രമേശ് ചെന്നിത്തല :5%
UDF ഉമ്മൻ ചാണ്ടി :25%
NDA ഇ ശ്രീധരൻ :8%
NDA കെ സുരേന്ദ്രൻ :3%
OTH :4%

യുഡിഎഫ് വന്നാൽ മുഖ്യമന്ത്രി ആവുന്ന ചെന്നിത്തലക്ക് 5 % കൂടുതൽ മാർക്ക് കൊടുത്ത ഒരു സർവേയും ഇത് വരെ വന്നില്ല എന്നതും ചെന്നിത്തലയെ ജനം വിശ്വസിക്കാൻ തയ്യാറാവുന്നില്ല എന്നതിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത് . സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിച്ച് യു ഡി എഫിന് വോട്ട് ചെയ്തതിനേക്കാൾ പിണറായി തുടരണം എന്ന വികാരം അടിത്തട്ടിൽ ശക്തമാണ് എന്നാണ് .

സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുന്ന നിഷ്പക്ഷർ:

ഈ വിഭാഗത്തിന്റെ വോട്ട് ബാങ്ക് എല്ലാ സ്ഥലത്തും ഒരേ സ്വഭാവം അല്ല കാണിക്കുക .ഒരേ മണ്ഡലത്തിൽ പോലും പല വീക്ഷണങ്ങളിലൂടെ ആണ് വോട്ടർമാർ സ്ഥാനാർത്ഥികളുടെ പ്ലസും മൈനസും വിലയിരുത്തുക .എല്ലാവരുടെയും വീക്ഷണങ്ങൾ ഒരുപോലെ ആവണമെന്നില്ല .അതിന്റെ മാത്രം ആനുകൂല്യത്തിൽ ഒരു മുന്നണിക്കും ജയിക്കാൻ സാധിക്കില്ല .മാത്രമല്ല ഇത്തവണ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവിനേക്കാൾ സർക്കാരിനെ ആരു നയിക്കണം എന്ന വിലയിരുത്തലും വോട്ടിങ്ങിന്റെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നു .

കേരളത്തിൽ മൂന്ന് മുന്നണികൾക്കും ലഭിക്കാവുന്ന ചുരുങ്ങിയ സീറ്റുകളും പരമാവധി സീറ്റുകളും മുന്നണികൾക്ക് ലഭിക്കാവുന്ന വോട്ടിങ് ശതമാന കണക്കും താഴെ കൊടുക്കുന്നു .

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ആറു ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ കേരളം, തൃശൂർ, എറണാകുളം,ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന മധ്യ കേരളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകൾ ഉൾപ്പെടുത്തിയുള്ള തെക്കൻ കേരളം എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് അന്തിമ വിലയിരുത്തൽ തയ്യാറാക്കിയിരിക്കുന്നത്.

വടക്കൻ കേരളം:
(കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്)

വോട്ട് ഷെയർ
LDF : 45%-49%
UDF : 35%-38%
NDA : 12%-16%
OTH : 1%-2%

ലഭിക്കാവുന്ന സീറ്റുകൾ:

LDF : 38-44
UDF : 17-22
NDA : 0-2
OTH : 0

മധ്യകേരളം:

(തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം)

വോട്ടിങ് ഷെയർ:
LDF : 40% – 44%
UDF : 40% – 44%
NDA : 11% – 14%
OTH : 3%-5%

ലഭിക്കാവുന്ന സീറ്റുകൾ:

LDF : 38-44
UDF : 17 -22
NDA : 0-2
OTH. : 0-1

തെക്കൻ കേരളം:

(ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം)

വോട്ടിങ് ഷെയർ
LDF : 43%-48%
UDF : 33% – 38%
NDA : 15%-20%
OTH : 1%-2%

ലഭിക്കാവുന്ന സീറ്റുകൾ :

LDF : 25-34
UDF : 08 -13
NDA : 0 -3
OTH. : 0

വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നീ മൂന്ന് പ്രദേശങ്ങളിലുമായി മൂന്ന് മുന്നണികൾക്കും ലഭിക്കാവുന്ന സീറ്റുകൾ:

LDF: 81 സീറ്റ് മുതൽ 101 സീറ്റ് വരെ
UDF: 43 സീറ്റ് മുതൽ 58 സീറ്റ് വരെ
NDA: 0 സീറ്റ് മുതൽ 6 സീറ്റ് വരെ

(ബിഗ്‌ന്യൂസ് ലൈവ് നേരിട്ടും, സോഷ്യൽ കൗൻസിലേഴ്‌സ് വഴിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയും നടത്തിയ വിലയിരുത്തലിനൊപ്പം ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, 24 ന്യൂസ്, മീഡിയ വൺ, ട്രൂ കോപ്പി തിങ്ക് തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടും സ്‌പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ് റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് അന്തിമ വിലയിരുത്തൽ നടത്തിയിട്ടുള്ളത് .2016 ൽ ബിഗ്‌ന്യൂസ് ലൈവ് മാത്രമാണ് ഇടതു മുന്നണിക്ക് 91 സീറ്റ് മുതൽ 93 സീറ്റ് വരെ ലഭിക്കാമെന്നും 1 മുതൽ 3 സീറ്റ് വിത്യാസം ഉണ്ടാവാമെന്നും വിലയിരുത്തിയിരുന്നത്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ആര് ജയിക്കും എന്ന് കൃത്യമായി പറഞ്ഞ 2016 ബിഗ് ന്യൂസ് സർവ്വേയിൽ അഴീക്കോട്, തൃത്താല മണ്ഡലങ്ങളിലെ വിലയിരുത്തൽ മാത്രമാണ് മാറ്റമുണ്ടായത്.)

Exit mobile version