മുഖ്യമന്ത്രിക്കും കെടി ജലീലിനും സ്പീക്കർക്കും എതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; കൃത്രിമ തെളിവുണ്ടാക്കി; ക്രൈംബ്രാഞ്ചിനോട് സന്ദീപിന്റെ മൊഴി

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണെന്‌ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്.

ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സന്ദീപിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്. റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇഡിക്ക് കുരുക്കായിരിക്കുന്നത്.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രി കെടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഇതിനായി ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയതായും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.

ഇഡിയുടെ കസ്റ്റഡിയിൽ മാനസിക പീഡനം താൻ നേരിട്ടതായും ,ന്ദീപിന്റെ മൊഴിയിലുണ്ട്. നിലവിൽ കേസിൽ തുമ്പില്ലാതെ അലയുന്ന ഇഡി ഉദ്യോഗസ്ഥർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ റിപ്പോർട്ട്. സന്ദീപിന്റെ മൊഴി നിർണ്ണായകമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.

Exit mobile version