മഹാമാരി കാലത്തെ അതിജീവിക്കാൻ പ്രതീക്ഷകൾ നൽകി വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിൽ

pope1

തൃശ്ശൂർ: ഒരു വർഷത്തിലേറെയായി കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന ജനതയ്ക്ക് പുതുപ്രതീക്ഷകൾ സമ്മാനിച്ച് ഇന്ന് ഈസ്റ്റർ. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു.

പീഡനങ്ങൾക്കും കുരിശുമരണത്തിനും ശേഷം പ്രതീക്ഷ നശിച്ച ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മയ്ക്കായാണ് വിശ്വാസികൾ ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്.

നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികൾ വിശുദ്ധ വാരം ആചരിക്കുന്നത്. നോമ്പിന്റെ ദിവസങ്ങളിൽ കുരിശിന്റെ വഴി, ഉപവാസം, തീർഥാടനങ്ങൾ, ധ്യാനങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളിൽ നടന്നത്. ക്രിസ്തു ഉയിർത്തതിന്റെ സ്മരണയിൽ ഞായറാഴ്ച ഈസ്റ്റർ ആചരിക്കുന്നതോടെ വിശുദ്ധവാരാചരണം സമാപിക്കും.

Exit mobile version