ഇരട്ട വോട്ട് ആരോപണം: കേരളത്തെ ലോകത്തിന് മുന്നിൽ പ്രതിപക്ഷനേതാവ് നാണം കെടുത്തി; ട്വിറ്ററിൽ കേരളത്തിനെതിരെ പ്രചാരണം: മുഖ്യമന്ത്രി

cm-pinarayi_

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഇരട്ട വോട്ട് ആരോപണത്തിലൂടെ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വോട്ട് ചേർക്കുന്നത് തെരഞ്ഞടുപ്പ് കമ്മീഷനാണ്. ഇരട്ടവോട്ട് ഉണ്ടെങ്കിൽ തിരുത്തണമെന്നാണ് എല്ലാവരുടേയും നിലപാട്. നാലു ലക്ഷത്തിലധികം പേരുടെ പേര് പ്രസിദ്ധീകരിച്ച് അവരെയെല്ലാം കള്ളവോട്ടുകാരായി മുദ്ര കുത്തുകയാണ് പ്രതിപക്ഷം ചെയ്തത്.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിൽ കേരളത്തിനെതിരേ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബംഗ്ലാദേശികളെ പോലും കേരളത്തിന്റെ തെരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ട്വിറ്ററിൽ പ്രചരണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കണ്ണൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Exit mobile version