ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല, രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി. റാന്നി കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി.
പമ്പ പോലീസ് സ്‌റ്റേഷനില്‍ സമയത്ത് ഹാജറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും റാന്നി കോടതി ഉത്തരവിട്ടു.

പമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളോടെയാണ് രാഹുലിനെ അന്ന് ജാമ്യത്തില്‍ വിട്ടത്. എല്ലാ ശനിയാഴ്ച്ചകളിലും കോടതിയില്‍ ഹാജരായി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാഹുല്‍ ഈശ്വര്‍ ഈ വ്യവസ്ഥ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള റാന്നി കോടതിയുടെ ഉത്തരവ്.

അതേസമയം പോലീസ് വ്യക്തിവിദ്വോഷം തീര്‍ക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി തിരിച്ച് സമയത്ത് എത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് സമയത്ത് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ സാധിക്കാതെ പോയത്. നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

Exit mobile version