മത്സരിക്കാനില്ലെന്ന് പറഞ്ഞത് ശോഭ സുരേന്ദ്രൻ; സീറ്റ് നൽകാതിരിക്കാൻ ശ്രമിച്ചിട്ടില്ല; മുരളീധരനെ കഴക്കൂട്ടത്ത് പ്രതീക്ഷിച്ചിരുന്നു: കെ സുരേന്ദ്രൻ

surendran-

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനം നീണ്ടത് വി മുരളീധരനെ പ്രതീക്ഷിച്ചിരുന്നത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത് അതുകാരണം തീരുമാനം വൈകിയെന്നും അദ്ദേഹം പ്രതികരിച്ചു. ശോഭാ സുരേന്ദ്രനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും സീറ്റ് നൽകാതിരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ ആദ്യമേ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായമെന്നും കെ സുരേന്ദ്രൻ ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ ആദ്യമേ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് അവർ പറഞ്ഞത്. ശോഭ മത്സരിക്കണമെന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. വി മുരളീധരന്റെ കാര്യം അങ്ങനെയല്ല 2016ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. അതിൽ അൽപം കാലതാമസമുണ്ടായിയെന്നും സുരേന്ദ്രൻ പറഞ്ഞു.

എന്നാൽ, തീരുമാനമെടുക്കും മുമ്പ് തന്നെ പലതരം വാർത്തകൾ വന്നു. ഇപ്പോൾ എനിക്ക് തോന്നുന്നത് ആ വിവാദങ്ങളൊക്കെ നമ്മുക്ക് തുണയായി എന്നാണ്. ജയിക്കാവുന്ന തരത്തിൽ അവിടെ മത്സരം കൊണ്ടുവരാനായെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങൾ പറഞ്ഞത് അമിത് ഷായും മോഡിയും തീരുമാനിച്ച സ്ഥാനാർത്ഥിയെ സുരേന്ദ്രൻ വെട്ടിയെന്നാണ്, പിന്നെ നേരെ തിരിച്ചും പറഞ്ഞു. ഇവിടെ മാധ്യമങ്ങളെല്ലാം പിണറായി ഭക്തൻമാരാണ്. ഇടതുപക്ഷത്ത് എന്തൊക്കെ പ്രശ്‌നമുണ്ട്. അതൊന്നും എവിടെയും ചർച്ചയാവില്ലെന്നും ഒമ്പത് മാസത്തോളമായി ശോഭ സുരേന്ദ്രനാണ് ചർച്ചയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Exit mobile version