മലപ്പുറത്തെ വോട്ട് മുസ്ലിം ലീഗിന് എങ്കിലും പ്രിയപ്പെട്ട നേതാവ് പിണറായി വിജയൻ; ജനകീയ വിഷയങ്ങൾ ചർച്ചയായാൽ എൽഡിഎഫിനെ വീഴ്ത്താൻ യുഡിഎഫിന് ആകില്ലെന്നും ശ്രീകണ്ഠൻ നായർ

sreekandan nair and pinarayi

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന് വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് പ്രിയപ്പെട്ട നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ. 24 ന്യൂസ് ചാനൽ മേധാവിയായ ശ്രീകണ്ഠൻ നായർ, ഇത് തങ്ങൾ സർവ്വേ സമയത്ത് പുറത്തുവിടാതിരുന്നതാണെന്നും വെളിപ്പെടുത്തി.

ദി എയിഡെം എന്ന യൂ ട്യൂബ് ചാനലിൽ ന്യൂസ് എഡിറ്റർമാരുടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്. ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് തങ്ങളുടെ സർവ്വേയിൽ നിന്ന് മനസിലാക്കാൻ സാധിച്ചതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

ജനകീയ വിഷയങ്ങളാണ് വരുന്നതെങ്കിൽ എൽഡിഎഫിനെ വീഴ്ത്താൻ യുഡിഎഫിനാകില്ലെന്നും 24ന്റെ സർവ്വേ വ്യക്തമാക്കുന്നു. ഭക്ഷ്യകിറ്റ് പ്രധാനപ്പെട്ട ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഫെബ്രുവരി മാസം പുറത്തുവിട്ട 24 ന്യൂസ് സർവേയിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനവും പെൻഷൻ പദ്ധതിയും കിഫ്ബിയും അടക്കമുള്ളവ ജനങ്ങൾക്കിടയിൽ വൻ ഹിറ്റായെന്നാണ് 24ന്റെ സർവേ വ്യക്തമാക്കിയത്.

Exit mobile version