പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയില്ലായിരുന്നു: നേമത്ത് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് ശശി തരൂര്‍

തിരുവനന്തപുരം: പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്ന് ശശി തരൂര്‍ എംപി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നോ പറയുമായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

എന്നാല്‍, തിരുവനന്തപുരത്തെ എംപിയായിരിക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. മാധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായി എന്നത് ശരിയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ട്ടിയുമായി പങ്കുവെച്ചിട്ടുമില്ല.

പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അങ്ങനെ ചെയ്യുകയും ചെയ്യും.”

ഐക്യരാഷ്ട്രസഭയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയ ശേഷം പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസും, ബിജെപിയും സിപിഎമ്മും തന്നെ സമീപിച്ചു. എന്നാല്‍, യോജിച്ച പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

അതേസമയം, നേമത്ത് യുഡിഎഫിന് ശക്തനായ സ്ഥാനാര്‍ഥിയാണുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യും.’

നിലവില്‍ പാര്‍ട്ടി എന്നെ ചില ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികള്‍ ഞാന്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

Exit mobile version