ഇന്ത്യന്‍ സംസ്‌കാരത്തിന് നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരം: പത്മശ്രീ നേട്ടത്തില്‍ അശ്വതി തിരുനാളിനെ നേരിട്ട് അഭിനന്ദിച്ച് ശശി തരൂര്‍

തിരുവനന്തപുരം: പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്‌കാരത്തിന് അശ്വതി തിരുനാള്‍ നല്‍കിയ സംഭാവനയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങളും ശശി തരൂര്‍ പങ്കുവെച്ചു.

അശ്വതി തിരുനാള്‍ പാര്‍വതി ബായി രാജകുമാരിയെ പത്മശ്രീ ലഭിച്ചതില്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തേയും നാഗരികതയേയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിലെ അവരുടെ സംഭാവനകള്‍ക്ക് ഈ അംഗീകാരം അര്‍ഹിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ ശശി തരൂര്‍ കുറിച്ചു.

പത്മശ്രീ ലഭിച്ചത് പത്മനാഭസ്വാമിയുടെ അനുഗ്രഹത്താലാണെന്നും അംഗീകാരത്തില്‍ അതിരറ്റ സന്തോഷമാണെന്നുമാണ് അശ്വതി തിരുനാള്‍ പറഞ്ഞിരുന്നു. പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും രണ്ട് കൈയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും അവര്‍ പറഞ്ഞു.

Exit mobile version