‘പാവങ്ങള്‍ പട്ടിണിയില്‍, കുഞ്ഞുങ്ങള്‍ വിശന്നുകരയുകയാണ്’: അന്ന് വിലക്കയറ്റത്തില്‍ വികാരാധീനനായി നരേന്ദ്ര മോഡി; വീഡിയോ കുത്തിപ്പൊക്കി പ്രതിഷേധിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് തരൂര്‍ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ലെന്ന് മാത്രമാണ് കുറിച്ചത്.

ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കുന്ന വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്റെ പ്രതികരണം. 2013ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം.

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയുടെ പഴയൊരു വീഡിയോ കുത്തിപ്പൊക്കി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 2013 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം. വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച തരൂര്‍ ഇതിനപ്പുറം

വോട്ട് ചെയ്യുമ്പോള്‍ പാചക വാതകത്തിന്റെ വിലയടക്കം ഓര്‍മ്മിക്കണമെന്ന് പ്രസംഗത്തില്‍ മോഡി പറയുന്നുണ്ട്. 2013 ല്‍ മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി, നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വില വര്‍ദ്ധനവ് കാരണം പാവങ്ങളുടെ വീടുകള്‍ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങള്‍ വിശന്നുകരയുകയാണെന്നുമെല്ലാം മോഡി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോഡി പറയുന്നു.

അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോളിന് 10.88 രൂപയും ഡീസലിന് 10.51 രൂപയുമാണ് രാജ്യത്ത് വര്‍ധിപ്പിച്ചത്. ചെറിയ ഒരിടവേളക്കുശേഷം മാര്‍ച്ച് 22 മുതലാണ് വീണ്ടും വില കൂട്ടിത്തുടങ്ങിയത്. പാചകവാതകത്തിന് 250 രൂപയും കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു.

Exit mobile version