കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായത് അസുര നിഗ്രഹത്തിന്: ശബരിമല കാലത്ത് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കഴക്കൂട്ടം കാത്തിരുന്നത് അസുര നിഗ്രഹം നടത്താന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥിയെയാണ്. സ്ഥാനാര്‍ത്ഥിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍.

‘കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ഒരു അസുര നിഗ്രഹം അത് ശബരിമലയുമായി ബന്ധപ്പെട്ട് നടക്കണം എന്നത് കേരളത്തിലെ വിശ്വാസികളുടെ ആഗ്രഹമാണ്. അതിന് പ്രാപ്തമായിട്ടുള്ള സ്ഥാനാര്‍ത്ഥിയെ, കൂടുതല്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിയെ ഞാനുള്‍പ്പടെയുള്ളവര്‍ കാത്തിരിക്കുകയായിരുന്നു’, ശോഭ സുരേന്ദ്രന്‍ പറഞ്ഞു

മാത്രമല്ല മുരളീധരന്‍ ശ്രദ്ധവച്ച് പ്രവര്‍ത്തിച്ച മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പ്രവര്‍ത്തകരും സന്തോഷത്തിലാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയമുള്ള കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസ്. കഴക്കൂട്ടത്തെ ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനില്‍ക്കുന്നില്ലെന്നും അന്ന് യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version