പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ വ്യാജ മദ്യ വില്‍പ്പന; 400 കുപ്പി അനധികൃത മദ്യവുമായി ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശരത് ലാല്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ വ്യാജ മദ്യ വില്‍പ്പന നടത്തിയ സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ശരത് ലാല്‍, നിതിന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മാഹിയില്‍ നിന്ന് ബൊലേറോ പിക്കപ്പില്‍ കടത്തി കൊണ്ടു വന്ന 200 ലിറ്ററോളം അനധികൃത മദ്യവുമായാണ് ഇവര്‍ പിടിയിലായത്. ശരത് ലാല്‍ കഴിഞ്ഞ െേതശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്തിലെ 19ാം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൊടുവിലാണ് ഇരുവരും പിടിയിലായത്.

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്a

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, എക്സൈസ് ഇന്റലിജന്‍സ് ബ്യുറോയും, മഞ്ചേരി റെയ്ഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്തെത്തിയപ്പോഴാണ് പ്രതികളെ എക്‌സൈസ് പിടികൂടിയത്.

Exit mobile version