‘ശോഭന തിരുവനന്തപുരത്ത് മത്സരിക്കണം’: കേന്ദ്രത്തോട് പേര് നിര്‍ദേശിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭനയെ നിര്‍ദേശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് പറഞ്ഞു.

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ബിജെപി നേതൃത്വവും താനും ഇക്കാര്യം ശോഭനയുമായി സംസാരിച്ചിട്ടുണ്ട്. ശോഭന മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശ്ശൂരില്‍ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു.

വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് ശോഭന നന്ദി പറഞ്ഞിരുന്നു. മോഡിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്നും ചടങ്ങിലെ ചിത്രങ്ങള്‍ പങ്കുവച്ച് ശോഭന ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Exit mobile version