ബിജെപിക്ക് പിന്തുണ: രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് നടി ശോഭന

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

ബിജെപിക്ക് പിന്തുണ അറിയിച്ച നടി അംഗത്വം എടുക്കുന്നതില്‍ മറുപടി നല്‍കിയില്ല. ‘ആദ്യം ഞാന്‍ മലയാളം പഠിക്കട്ടെ. ഇപ്പോള്‍ ഞാന്‍ ഒരു നടി മാത്രമാണ്’ എന്നായിരുന്നു ശോഭനയുടെ മറുപടി. നാളത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലും ശോഭന പങ്കെടുക്കും. അവധി ദിവസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി.

നാളെ പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതോടെ പ്രചാരണം കൂടുതല്‍ സജീവമാവും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാളത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കളുടെ നിര തന്നെ സംസ്ഥാനത്തേക്ക് എത്തും.

Exit mobile version