‘യുവാക്കള്‍ക്ക് ജോലി ചോദിക്കാന്‍ തന്നെ പേടി, തൊഴിലിന് പകരം കേരളത്തില്‍ ബിജെപി ടിക്കറ്റാകും ലഭിക്കുക’ ട്രോളി പ്രശാന്ത് ഭൂഷണ്‍

prasanth bhooshan | Bignewslive

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ട്രോളി മുതിര്‍ന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്.

‘തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കിപ്പോള്‍ മുന്നോട്ടുവന്ന് ജോലി ആവശ്യപ്പെടാന്‍ ഭയമാണ്. തൊഴിലിന് പകരം കേരളത്തില്‍ മത്സരിക്കാന്‍ ബിജെപി ടിക്കറ്റാകും നല്‍കുക’ -പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പരിഹാസ രൂപേണ കുറിച്ചു. എംബിഎ ഡിഗ്രി കൈയില്‍ പിടിച്ച് ജോലി ആവശ്യപ്പെടുന്ന ചെറുപ്പക്കാരന് തെരഞ്ഞെടുപ്പ് ടിക്കറ്റ് കൈയിലേക്ക് നല്‍കുന്ന പരിഹാസ കാര്‍ട്ടൂണ്‍ പങ്കുവെച്ചാണ് കുറിപ്പ്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ബിജെപി ശക്തിയാര്‍ജിക്കുന്നതും കേരളത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പോലും ആളെകിട്ടാത്തതും സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണിന്റെയും ട്രോള്‍.

Exit mobile version