ഹിറ്റായ ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയിലെ ‘അന്തസുമായി ‘സുഹൃത്തുക്കള്‍ ഉണ്ടാക്കിയ രാജീവ് ചിത്രവും സൂപ്പര്‍ ഹിറ്റ്

കൊച്ചി: ഹിറ്റായ ഒരു പടത്തിലെ രംഗം തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് വന്നപ്പോള്‍ നിമിഷ നേരം കൊണ്ട് തന്നെ സൂപ്പര്‍ ഹിറ്റായി. കളമശ്ശേരിയില്‍ നിന്ന് ജനവിധി തേടുന്ന പി രാജീവിന് വേണ്ടിയാണ് പഴയ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷോട്ട് ഫിലിം ഒരുക്കിയത്.

‘മഴ, ചായ, ജോണ്‍സണ്‍ മാഷ്, ഹാ അന്തസ്സ്’ എന്ന് പറയുന്ന ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമ കഥയിലെ രംഗമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുനരാവിഷ്‌കരിച്ചത്.

എസ്എഫ്‌ഐയില്‍ ഉണ്ടായിരുന്ന പഴയ സുഹൃത്തുക്കള്‍ ചേര്‍ന്ന് പുറത്തിറക്കിയ കാമ്പയിന്‍ ഫിലിം സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറക്കിയത്.

‘കളങ്കമില്ലാത്ത കളമശ്ശേരിക്ക് വേണ്ടി സഖാവ് പി രാജീവിനെ വിജയിപ്പിക്കുക’ എന്ന് പറഞ്ഞാണ് ആഷിക് അബു വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ പുറത്ത് വന്ന് നിമിഷങ്ങള്‍ കൊണ്ട് തന്നെ പതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി തൃശൂര്‍ ആസ്ഥാനമായ
ബിഗ് മേക്കര്‍ ആണ് ആശയം ഉണ്ടാക്കിയതും കാമ്പയിന്‍ ഫിലിം ചിത്രീകരിച്ചതും!

Exit mobile version