വാക്ക്പാലിച്ച് രാഹുല്‍ ഗാന്ധി: കൊറിയറില്‍ സമ്മാനം എത്തി, സന്തോഷം അടക്കാനാവാതെ പന്ത്രണ്ടുകാരന്‍ ആന്റണി

പറൈകോട്: രാഹുല്‍ ഗാന്ധി വാക്ക്പാലിച്ചു, സന്തോഷം അടക്കാനാവാതെ പന്ത്രണ്ടുകാരനായ ആന്റണി ഫെലിക്‌സ്. മൂന്ന് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇടയിലാണ് ആന്റണിയെ രാഹുല്‍ ഗാന്ധി കാണുന്നത്

മാര്‍ച്ച് 1നായിരുന്നു തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാതയ്ക്കരികിലെ ഒരു ബേക്കറിയില്‍ വച്ചായിരുന്നു അഞ്ചാംക്ലാസ്സുകാരന്‍ ആന്റണി ഫെലിക്‌സ് രാഹുല്‍ ഗാന്ധിയെ കണ്ടത്. ദേശീയപാതയിലൂടെ പോകുന്ന രാഹുല്‍ ഗാന്ധിയെ കാണാനായി തടിച്ച് കൂടിയ നിരവധിയാളുകളില്‍ ഒരാളായിരുന്നു ആന്റണിയും.

ചായ കുടിച്ചുകൊണ്ടിരിക്കെ അടുത്തെത്തിയ ആന്റണിയോട് രാഹുല്‍ സംസാരിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് താരമാണ് ആന്റണിയെന്ന് മനസിലായതോടെ തന്നെ ഓടിത്തോല്‍പ്പിക്കാമോയെന്ന് രാഹുല്‍ ആന്റണിയോട് ചോദിച്ചു.

സാധിക്കുമെന്നായിരുന്നു അഞ്ചാം ക്ലാസുകാരനായ ആന്റണിയുടെ മറുപടി. മാത്രമല്ല,
ഒരു ജോഡി സ്‌പോര്‍ട്‌സ് ഷൂ വാങ്ങി തരാം എന്ന് രാഹുല്‍ വാഗ്ദാനം നല്‍കി, ആന്റണിയുടെ ഷൂസിന്റെ അളവും മനസിലാക്കിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്.

എന്നാല്‍, രാഹുല്‍ അക്കാര്യം മറന്നിട്ടുണ്ടാകുമെന്ന് കരുതിയിരിക്കുകയായിരുന്നു ആന്റണി. അതിനിടയിലാണ് ആന്റണിയെ തേടി രാഹുലിന്റെ സമ്മാനമെത്തിയത്.
കൊറിയറില്‍ എത്തിയത് രാഹുല്‍ ഗാന്ധി അയച്ച ഷൂസാണെന്ന് അറിഞ്ഞതോടെ സന്തോഷം അടക്കാനാവാത്ത അസ്ഥയിലാണ് ആന്റണി.

Exit mobile version