രണ്ടാംതരം പൗരനായി ജീവിക്കാൻ പറ്റില്ല; നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് നിങ്ങളെ പിന്തുണക്കില്ല; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ നാടകമേഖലയോട് കാണിക്കുന്നത് അവഗണനയാണെന്ന് ആരോപിച്ച് പിന്തുണ പിൻവലിച്ച് നടൻ ഹരീഷ് പേരടി. ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാടകങ്ങൾക്ക് വേദി അനുവദിക്കാത്തതിനാലും നാടകമേളയായ ഐടിഎഫ്ഒകെ (ഇന്റർനാഷണൽ തിയേറ്റർ ഫിലിം ഫെസ്റ്റിവിൽ ഓഫ് കേരള-ഇറ്റ്‌ഫോക്) നടത്താത്തതിലും പ്രതിഷേധിച്ചാണ് താരത്തിന്റെ കുറിപ്പ്.

രണ്ടാം തരം പൗരനായി ജീവിക്കാൻ താൽപര്യമില്ലെന്നും നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സിനിമക്ക് സെക്കൻഡ്‌ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല ….ഇടതുപക്ഷസർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം..ലാൽസലാം…

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി…

Posted by Hareesh Peradi on Tuesday, 9 March 2021

Exit mobile version