ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മുഖ്യമന്ത്രി പദവിക്ക് യോഗ്യൻ; വാഴ്ത്തി കെ സുരേന്ദ്രൻ

e sreedharan and k surendran

തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച മെട്രോമാൻ ഇ ശ്രീധരനെ വാഴ്ത്തി ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നും സുരേന്ദ്രൻ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ യോഗ്യനാണ് ഇ ശ്രീധരൻ. ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. താൻ മൽസരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

ഇ ശ്രീധരന്റെ വാദങ്ങൾ ആവർത്തിച്ച കെ സുരേന്ദ്രൻ കേരളത്തിൽ വികസനപ്രതിസന്ധിയുണ്ടെന്നും ആരോപിച്ചു. നടക്കുന്നത് സർക്കാരിന്റെ പിആർ ജോലികൾ മാത്രമാണ്. ശക്തമായ ത്രികോണ മത്സരത്തിലൂടെ 30% വോട്ട് ബിജെപി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ വിജയ യാത്രയ്ക്ക് കാസർകോട്ട് ഇന്ന് തുടക്കമാകും. ഇതിന് മുന്നോടിയായാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

Exit mobile version