യാത്ര എന്റെ മണ്ഡലത്തില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും പങ്കെടുക്കും; ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കാളിയാകുമെന്ന് മേജര്‍ രവി

Aishwarya yathra | Bignewslive

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കാളിയാകുമെന്ന് സംവിധായകന്‍ മേജര്‍ രവി. ബിജെപിയോട് രാഷ്ട്രീയ ചായ്‌വുള്ള താരമാണ് മേജര്‍ രവി. എങ്കില്‍പ്പോലും ബിജെപിയെ വിമര്‍ശിക്കുന്നതിലും മേജര്‍ രവിയും പിന്നിലല്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

യാത്ര എന്റെ മണ്ഡലത്തില്‍ എത്തുമ്പോള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ യാത്രയ്ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയിലാണ് മേജര്‍ രവി പങ്കെടുക്കുക. ക്ഷണിച്ചതനുസരിച്ചാണ് പോകുന്നത്. പരിപാടിയില്‍ പങ്കെടുത്തെന്ന് കരുതി കോണ്‍ഗ്രസുകാരനാവുന്നില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version