നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഉപജാപം നടത്തി; ഭീഷണി മുഴക്കി; എല്ലാം പ്രമുഖന് വേണ്ടി; ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമല്ല, വ്യക്തിപരമെന്ന് എംബി രാജേഷ്

തിരുവനന്തപുരം: നിനിത കണിച്ചേരിയുടെ കാലടി സർവ്വകലാശാലയിലെ നിയമനത്തെ തുചർന്ന് ഉയർന്ന വിവാദത്തിൽ ആദ്യപ്രതികരണവുമായി സിപിഎം നേതാവ് എംബി രാജേഷ്. തന്റെ ഭാര്യ നിനിതയ്ക്ക് എതിരെ ഉയർന്നിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമല്ലെന്നും വ്യക്തിപരമാണെന്നും എംബി രാജേഷ് തുറന്നടിച്ചു.

നിനിതയുടെ നിയമനം അട്ടിമറിക്കാൻ മൂന്ന് പേർ ചേർന്ന് ഉപജാപം നടത്തിയെന്നാണ് എംബിരാജേഷിന്റെ ആരോപണം. എല്ലാ നീക്കങ്ങളും ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്കുവേണ്ടിയാണ്. ജോലിക്ക് ചേർന്നാൽ നിയമനത്തിൽ ക്രമക്കേട് ആരോപിക്കുമെന്ന് നിനിതയെ ഭീഷണിപ്പെടുത്തിയെന്നും എംബി രാജേഷ് വെളിപ്പെടുത്തി.

നിനിത നിയമനത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ലെങ്കിൽ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും അവർ ഭീഷണിപ്പെടുത്തി. സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല എന്ന് തീരുമാനിച്ചപ്പോൾ വിവാദമാക്കുകയായിരുന്നു, രാഷ്ട്രീയമല്ല, വ്യക്തിതാൽപര്യമാണ് പ്രശ്‌നമെന്നും രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version