എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍, മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍; ടൈം ടേബിളായി

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്എസ്എല്‍സി പൊതു പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷാ തിയതികള്‍. മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

എസ്എസ്എല്‍സി പരീക്ഷയ്ക്കു ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതികളില്‍ മാറ്റം വന്നിട്ടുണ്ട്. 22നു നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.

വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍
മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് 22 : 1.40 – 4.30 സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച് 23 : 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് 25 : 1.40 – 3.30 ഊര്‍ജതന്ത്രം.
മാര്‍ച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 : 1.40 മുതല്‍ 3.30 രസതന്ത്രം.

Exit mobile version