വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ 26കാരിയെ കാട്ടാന ചവിട്ടിക്കൊന്നു! ഷഹാനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി കുടുംബം

കല്‍പ്പറ്റ: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്രയിലെ ദാറുനുജൂം കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഷഹാന.

മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റിലെ താമസിക്കുമ്പോഴാണ് ഷഹാനയെ കാട്ടാന ആക്രിച്ചത്. യുവതിയെ ഉടന്‍ തന്നെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാത്രി എട്ടുമണിയോടെയാണ് ആനയുടെ ആക്രമണമുണ്ടായത്.

ഷഹാനയോടൊപ്പം രണ്ടു പേരും ടെന്റില്‍ താമസിക്കുന്നതിനായി റിസോര്‍ട്ടിലെത്തിയിരുന്നു. മേപ്പാടി മേഖലയില്‍ റിസോര്‍ട്ടുകള്‍ ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നത് ഈയിടെയായി വര്‍ധിച്ചു വന്നിട്ടുണ്ട്. സുരക്ഷിയൊരുക്കാതെയാണ് ഈ താമസമെന്നാണ് ആരോപണം. ഇതോടെ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

Exit mobile version