മോഹിച്ചുണ്ടാക്കിയ വീട് മനസില്‍ കണ്ട പോലെ ആയില്ലെന്ന തോന്നല്‍ ഇനി ഉണ്ടാകില്ല; ആഗ്രഹിച്ച ഭവനത്തിലേക്ക് എത്താന്‍ കുറേയേറെ വഴികളുണ്ട്; ആര്‍ക്കിടെക്ട് പറയുന്നത് കേള്‍ക്കൂ

മനസില്‍ കണ്ട വീട് തന്നെ ഇനി സ്വന്തമാക്കാം; ഈ ആര്‍ക്കിടെക്ട് പറയുന്നത് കേള്‍ക്കൂ

home arch

ഏറെക്കാലത്തെ ആഗ്രഹം കൂട്ടിവെച്ച് കൂട്ടിവെച്ചാണ് ഒടുവില്‍ ഏതൊരാളും സ്വപ്‌ന ഭവനം സ്വന്തമാക്കുക. ഒട്ടേറെ കാത്തിരിപ്പിന്റേയും അധ്വാനത്തിന്റേയും കഥ പറയാനുള്ള ഭവനം എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ എത്തിയില്ലെന്ന് വിഷമിക്കുന്നവര്‍ ആയിരിക്കും മിക്കവരും. ഏതുകാര്യത്തിലുമെന്ന പോലെ വീടുവെയ്ക്കുമ്പോഴും അതുകൊണ്ടു തന്നെ വിദഗ്ധാഭിപ്രായം തേടുന്നത് നന്മ ചെയ്യും. വീട് നിര്‍മ്മാണപ്രവര്‍ത്തകളില്‍ ഓരോരുത്തരും മനസില്‍ കാണുന്ന ആഗ്രഹങ്ങളും പൂര്‍ത്തിയാക്കാന്‍ ആര്‍ക്കിടെക്ടിനെ കൊണ്ടേ സാധിക്കൂ. ഇത്തരത്തില്‍ സ്വന്തമായി ഒരു വീട് നിര്‍മിക്കുക എന്നതാണ് ഏതൊരു മലയാളിയുടെയും ഏറ്റവും വലിയ ആഗ്രഹം . എന്നാല്‍ എങ്ങനെയെങ്കിലും ഒരു വീട് തട്ടികൂട്ടിയാല്‍ ,’ ഉദ്ദേശിച്ച പോലെ വന്നില്ല ‘, ‘ കുറച്ചു കൂടി നന്നാക്കാമായിരുന്നു ‘ ‘വിചാരിച്ച പോലെ സൗകര്യം ഇല്ല ‘ ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും പിന്നീട് അലട്ടിയേക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും മുന്‍കൂട്ടി കണ്ട് തടയിടാന്‍ സാധിക്കുമെന്ന് ആര്‍ക്കിടെക്ടായ ഷബ്‌ന ആസ്മി പറയുന്നു.

ചെറിയ വീടുകള്‍ പോലും ആര്‍ക്കിടെക്ട് തന്നെ ഡിസൈന്‍ ചെയ്ത് , മേല്‍നോട്ടം വഹിച്ചു , കോണ്‍ട്രാക്ടറുമായി ആശയവിനിമയം നടത്തി വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്ന തരത്തില്‍ നമ്മള്‍ പുരോഗമിച്ചു.വീട് നിര്‍മാണം എന്ത് കൊണ്ട് ആര്‍ക്കിടെക്ട് തന്നെ ചെയ്യണം എന്ന് ഷബ്‌ന ആസ്മി വിശദീകരിക്കുന്നതിങ്ങനെ.

എന്തു കൊണ്ട് ആര്ക്കിടെക്റ്റ് ?

* ഓരോ ദിവസവും പുതിയ ട്രെന്‍ഡുകള്‍ വരുന്ന മേഖലയാണ് വീട് നിര്‍മാണം .ആര്ക്കിടെക്റ്റ് നിങ്ങളുടെ ആവശ്യത്തിനനുസരിച്ചു നൂതനമായ സ്‌റ്റൈലിലുള്ള ‘unique design ‘ചെയ്തു തരുന്നു . ഓണ്‍ലൈന്‍ വെബ്‌സൈറ്റിലും, വാട്‌സാപ്പ് ഫോര്‍വേഡുകളിലും കാണുന്ന പുതിയ ട്രെന്‍ഡുകള്‍ ഫോള്ളോ ചെയ്യാതെ, നിങ്ങള്‍ക്കു വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത നിങ്ങളുടേത് മാത്രമായ ഒരു വീട് നിങ്ങള്‍ക്കു ലഭിക്കുന്നു .

* കോണ്‍ട്രാക്റ്ററുമായി നിരന്തരം ആശയവിനിമയം നടത്തി ലാഭകരവും ഗുണമേന്മയേറിയതുമായ നിര്‍മാണം ഉറപ്പു വരുത്തുന്നു . പല രീതിയിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് ഇന്ന് മാര്‍ക്കറ്റില്‍ അവൈലബിള്‍ ആണ് . കോണ്‍ട്രാക്ടര്‍മാര്‍ പലപ്പോഴും അവരുടെ ലാഭം നോക്കി യാണ് മെറ്റീരിയലുകള്‍ സെലക്ട് ചെയ്യുക . എന്നാല്‍ മെറ്റീരിയലിന്റെ ഗുണമേന്മയും , ഉടമസ്ഥന്റെ ലാഭവും ആണ് ആര്‍ക്കിടെക്ട് പരിഗണിക്കുക . മാത്രമല്ല , മാര്‍ക്കറ്റില്‍ ഉള്ള എല്ലാ തരം മെറ്റീരിയലുകളെ കുറിച്ചുമുള്ള അവബോധം ഒരു ആര്‍ക്കിടെക്ടിനു ഉണ്ടാകും .അത് കൊണ്ട് തന്നെ നിങ്ങള്‍ക്കു അനുയോജ്യമായ തരത്തിലുള്ള മെറ്റീരിയല്‍ സെലക്ട് ചെയ്ത് വീട് നിര്‍മാണത്തില്‍ സുരക്ഷയും ഗുണമേന്മയും ഉറപ്പു വരുത്താന്‍ സാധിക്കുന്നു.

*വീട് നിര്‍മാണത്തിനും , ഇന്റീരിയര്‍ വര്‍ക്കിനും മിതമായ നിരക്കിലുള്ള , ഗുണമേന്മയേറിയ മെറ്റീരിയല്‍സ് സെലക്ട് ചെയ്യാന്‍ സഹയിക്കുന്നത് വഴി നിങ്ങളുടെ ബഡ്ജറ്റ് 5 % മുതല്‍ 10% വരെ കുറക്കാന്‍ സഹായിക്കുന്നു .

* കുറഞ്ഞ സ്ഥലത്തു കൂടുതല്‍ കാര്യക്ഷമായി ഡിസൈന്‍ ചെയ്യുന്നത് മൂലം നിങ്ങളുടെ വിലയേറിയ സ്ഥലത്തിന്റെ ഉപയോഗം ‘optimize’ ചെയ്യുന്നു ..ഉദാഹരണത്തിന് 2000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കോണ്‍ട്രാക്ടര്‍ വരയ്ക്കുന്ന പ്ലാനില്‍ ഉള്ള സൗകര്യങ്ങള്‍ ചിലപ്പോള്‍ 1500 സ്‌ക്വര്‍ ഫീറ്റ് കൊണ്ട് തന്നെ കൊണ്ട് വരാന്‍ ആര്‍ക്കിടെക്ടിനു പറ്റും . അതുവഴി കണ്‍സ്ട്രക്ഷന്‍ കോസ്‌ററ് കുറയുന്നു .

* വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ അത് ഭംഗിയാക്കാനുള്ള എലമെന്റ്‌സും സ്‌പേസും കൊടുക്കുന്നത് വഴി മിനിമം ഇന്റീരിയര്‍ ചെയ്താല്‍ തന്നെ വീട് ഭംഗിയായി ഇരിക്കുന്നു . അത് വഴി ഇന്റീരിയര്‍ ചെയ്യാനുള്ള കോസ്റ്റ് കുറയുന്നു . പലപ്പോഴും വീട് ഭംഗിയാക്കാന്‍ വീടിന്റെ സ്ട്രക്ച്ചര്‍ നിര്മിക്കുന്നതിലും കൂടുതല്‍ തുക ഇന്റീരിയര്‍ ചെയ്യാന്‍ ആളുകള്‍ ചിലവഴിക്കുന്നു . എന്നാല്‍ സ്ട്രക്ച്ചര്‍ ചെയ്യുമ്പോള്‍ തന്നെ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചെറിയ രീതിയില്‍ ഇന്റീരിയര്‍ ചെയ്താല്‍ മതിയാകും

* കോണ്‍ട്രാക്ടര്‍ തരുന്ന പ്ലാന്‍ വച്ച് വീട് പണിയുന്നവര്‍ ഉണ്ടാകും .. കോണ്‍ട്രാക്ടര്‍ എപ്പൊഴും അവര്‍ക്കു പണിയാന്‍ എളുപ്പമുള്ള രീതിയിലാണ് ഡിസൈന്‍ ചെയ്യുക . എന്നാല്‍ ആര്‍ക്കിടെക്ട ഡിസൈന്‍ ചെയ്യുമ്പോള്‍ ഉടമസ്ഥന്റെ ആഗ്രഹങ്ങള്‍ക്കും , വീടിന്റെ സൗകര്യങ്ങള്‍ക്കും , മനോഹാരിതക്കും ആണ് മുന്‍തൂക്കം നല്‍കുക ..

(Courtsey: Ar. Shabna Asmi B.Arch, M. Plan , Mathrika ( മാതൃക ) Architects, 09562057685 , 09562206768)

Exit mobile version