കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവം; നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി, കേസെടുത്ത് പോലീസ്

കെഎസ്ആര്‍ടിസി എംഡിക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലെ തര്‍ക്കത്തില്‍ നിര്‍ണായകമായ സിസിടിവി മെമ്മറി കാര്‍ഡ് കാണായതില്‍ കേസെടുത്ത് പോലീസ്. കെഎസ്ആര്‍ടിസി എംഡിക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

തമ്പാനൂര്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് തമ്പാനൂര്‍ ഡിപ്പോയിലുള്ളത്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. പ്രശ്‌നം നടന്ന ശേഷം ആരോ മെമ്മറി കാര്‍ഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്.

ALSO READ റോള്‍ നമ്പര്‍ എഴുതിയത് തെറ്റി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍, സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

മേയര്‍ ആര്യാ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും തമ്മിലെ തര്‍ക്കത്തില്‍ ഈ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അതീവ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ മെമ്മറി കാര്‍ഡ് കണ്ടെത്തേണ്ടത് അന്വേഷണത്തിലും നിര്‍ണായകമാണ്.

Exit mobile version