പൊള്ളുന്ന ചൂടില്‍ ആശ്വാസമായി കേരളത്തില്‍ ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളില്‍ വേനല്‍ മഴയെത്തും

കേരളത്തില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 10 ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് ജില്ലകളിലാണ് മഴ പ്രവചിച്ചിട്ടുള്ളത്.

ALSO READ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ മുതല്‍, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേക്ക്

മെയ് 5 വരെ 10 ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version