കളിക്കുന്നതിനിടെ പന്ത് കിണറ്റില്‍ വീണു; എടുക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

കിണറ്റിലെ ചെളിക്കുള്ളില്‍ പുതഞ്ഞ ലിജുവിനെ നാട്ടുകാര്‍ ഉടൻ തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല

കോട്ടയം: കളിക്കുന്നതിനിടെ കിണറ്റിലേക്ക് വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിയില്‍ വിദ്യാര്‍ത്ഥി കിണറ്റിലേക്ക് വീണ് മരിച്ചു. കരൂര്‍ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയില്‍ ഓന്തനാല്‍ ബിജു പോളിന്റെ മകന്‍ ലിജു (10)ആണ് മരിച്ചത്.

കിണറ്റിലെ ചെളിക്കുള്ളില്‍ പുതഞ്ഞ ലിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കും ഒപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സംഭവം. കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

ALSO READ പൊള്ളുന്ന ചൂടില്‍ ആശ്വാസമായി കേരളത്തില്‍ ഇടിമിന്നലോടെ മഴ, 5 ദിവസം 10 ജില്ലകളില്‍ വേനല്‍ മഴയെത്തും

കുടക്കച്ചിറ സെന്റ് ജോസഫ് എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ലിജു. അടുത്ത ദിവസം ആദ്യകുര്‍ബാന സ്വീകരണത്തിനായുള്ള ഒരുക്കത്തിലായിരുന്നു ലിജു.

Exit mobile version