നിയമസഭാ സമ്മേളനത്തിന് തുടക്കം; മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ഗവർണർ; ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം

Assembly | Kerala News

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഈ സർക്കാരിന്റെ അവസാനത്തെ ബജറ്റ് സമ്മേളനം കൂടിയാണിത്. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.

അതേസമയം, മുമ്പ് സഭ ചേരുന്നതിന് തടസം നിന്ന ഗവർണർക്ക് എതിരായി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധം.

ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ തന്റെ നീരസം അറിയിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവർണറുടെ നയപ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് നീങ്ങി. നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക് നീങ്ങി. ബാനറും പ്ലക്കാർഡുമായാണ് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് കുത്തിയിരിക്കുന്നത്.

Exit mobile version