തെമ്മാടികൾ വടിവാളുമായി വന്നാണ് ഈ നാല് ജീവനുകളെ കുടിയൊഴിപ്പിച്ചത്; പ്രതിരോധിച്ച് മാധ്യമങ്ങളും ഡിവൈഎഫ്‌ഐയും; വൈകാതെ വീടും ഒരുങ്ങി; സന്തോഷം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

Rinu Sreedhar1

തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയ പോലീസിനെ പിന്തിരിപ്പിക്കാൻ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജനും അമ്പിളിയും നെയ്യാറ്റിൻകരയുടെ മാത്രമല്ല, കേരളത്തിന്റെ തന്നെ കണ്ണീരാവകയാണ്. തലചായ്ക്കാനൊരു കൂരയില്ലാതെ പുറമ്പോക്കിൽ അഭയം തേടുന്നവർ ഈ കൊച്ചുകേരളത്തിൽ അനവധിയുണ്ട്.

ഇത്തരത്തിൽ പുറമ്പോക്കിൽ കുടിൽകെട്ടി താമസമാക്കിയ കുടുംബത്തെ വടിവാളുമായി വന്ന് ചിലർ നേരിട്ടതും വഴിയാധാരമായ നിർധന കുടുംബത്തെ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നാട്ടുകാരും ചേർന്ന് ചേർത്ത് പിടിക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് പറയുകയാണ് മാധ്യമപ്രവർത്തകനായ റിനു ശ്രീധർ. ഡിസംബർ 31ന് പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ തനിക്ക് ഇടപെടേണ്ടി വന്ന സംഭവത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകൻ പറയുന്നത്.

കഴക്കൂട്ടം സൈനിക് സ്‌കൂളിന് സമീപത്ത് താമസിക്കുന്ന അഷ്‌ന എന്ന പെൺകുട്ടിയും ഉമ്മ സുറുമിയും രണ്ട് മുതിർന്ന പെൺകുട്ടികളേയുമാണ് ചിലർ പുറമ്പോക്കിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചതും ആക്രമിച്ച താമസിക്കുന്ന കൂര പൊളിച്ചതും. എന്നാൽ മാധ്യമങ്ങളിൽ ഉടൻ ഇക്കാര്യം വാർത്തയായി വന്നതിനാൽ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകരും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെടുകയും കുടുംബത്തിന് നീതി ഉറപ്പാക്കുകയുമായിരുന്നു.വൈകാതെ പ്രവാസി മലയാലിയായ ആമ്പല്ലൂർ എംഐ ഷാനവാസ് സഹായം വാഗ്ദാനം ചെയ്യുകയും അഷ്‌നയുടെ കുടുംബത്തിന് വീട് ഉടൻ ഒരുങ്ങുമെന്നും റിനു ശ്രീധർ കുറിക്കുന്നു.

റിനു ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രണ്ടായിരത്തി ഇരുപത്തി ഒന്നിന് വേണ്ടി ഈ ഡിസംബർ രാത്രി വഴിമാറുകയാണ്.എന്നാൽ മാധ്യമ പ്രവർത്തകനെന്ന എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ദിവസമായി ഈ ഡിസംബർ 31 മാറും.
രാവിലെ 9 മണിയോടെയാണ് ഒരു സുഹൃത്ത് വിളിച്ചറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടത്തെ സൈനിക സ്‌കൂളിന് സമീപമെത്തുന്നതും അഷ്‌ന മോളെ പരിജയപെടുന്നതും.കയറി കിടക്കാൻ ഒരിടമില്ലാത്ത അഷ്‌നയും ഉമ്മ സുറുമിയും രണ്ട് ചേച്ചിമാരും 7 വർഷങ്ങൾക്ക് മുമ്പ് പുറമ്പോക്കിൽ ഷെഡ് കെട്ടി താമസം ആരംഭിച്ചതാണ്. ഇടക്കെപ്പോഴോ വാടക വീട്ടിലേക്ക് മാറി. എന്നാൽ വാടക കൊടുക്കാൻ നിവർത്തിയില്ലാതെ വന്നപ്പോൾ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും കൊണ്ട് ഈ ഉമ്മ പഴയ പുറമ്പോക്കിൽ നാട്ടുകാരുടെ സഹായത്തോടെ ആ പഴയ കുടിൽ ബലപ്പിച്ച് കയറി താമസിച്ചു.പക്ഷേ സ്ഥലത്തെ ചില തെമ്മാടികൾ നേരം പുലരുമ്പോഴേക്കും വടിവാളുമായി വന്നാണ് ഈ നാല് ജീവനുകളെ നേരിട്ടതും ആ കൊച്ചു കുടിൽ നശിപ്പിച്ചതും…കഴക്കൂട്ടത്തെത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് ഉച്ചയോടെ ഈ കുടിയൊഴിപ്പിക്കലിന്റെ വാർത്ത എയർ ചെയ്തു.നിമിഷങ്ങൾക്കകം മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. സ്ഥലത്ത് ഡി.വെ.എഫ്.ഐ.പ്രവർത്തകരെത്തി ഇവർക്ക് സംരക്ഷണമൊരുക്കി.തുടർന്ന്

ഈ കുടുംബത്തെ അക്രമിച്ചവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പി നിർദ്ദേശം നൽകി.സംഭവസ്ഥലം സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കടകംപള്ളി സന്ദർശിച്ചു.മാത്രമല്ല പ്രവാസി മലയാളിയായ ആമ്പല്ലൂർ എം ഐ ഷാനവാസ് അഞ്ച് സെന്റ് പുരയിടവും വീടും വച്ച് നൽകാമെന്ന് ഉറപ്പും നൽകി….കുടിയിറക്കലിന്റ സങ്കടം ക്യാമറക്ക് മുന്നിൽ പതറാതെ നിന്ന് നമ്മളോട് പങ്കുവച്ച ആറ് വയസുകാരി അഷ്‌നയുടെ മുഖത്ത് നിമിഷങ്ങൾ കൊണ്ട് പുഞ്ചിരി വിടർന്നപ്പോൾ പറയാൻ കഴിയാത്ത സന്തോഷമാണ്….ചിലർക്കെങ്കിലും തണലൊരുക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ഒപ്പം നിന്നവർക്ക് നന്ദി…..
രണ്ടായിരത്തി ഇരുപതേ നിനക്കിനി സന്തോഷത്തോടെ യാത്രയാകാം….

രണ്ടായിരത്തി ഇരുപത്തി ഒന്നിന് വേണ്ടി ഈ ഡിസംബർ രാത്രി വഴിമാറുകയാണ്.എന്നാൽ മാധ്യമ പ്രവർത്തകനെന്ന എൻ്റെ ജീവിതത്തിലെ മറക്കാൻ…

Posted by Rinu Sreedhar on Thursday, 31 December 2020

Exit mobile version