ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ, ശ്രീയേഷ് ‘ശ്രീദേവി’ ആയി മാറിയിരിക്കുന്നു; ഹൃദയ സ്പർശിയായ കുറിപ്പുമായി സുരഭി ലക്ഷ്മി

surabhi lakshmi

തന്റെ കളിക്കൂട്ടുകാരൻ ആയിരുന്ന ശ്രീയേഷ് ഇന്ന് ഒരു യുവാവല്ല, യുവതിയായി മാറിയിരിക്കുന്നു എന്ന ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ശ്രീയേഷ് ശ്രീദേവി ആയെന്നും പെണ്ണിന്റെ മനസുമായി ഇത്രനാളും ജീവിച്ച മനസിന്റെ വേദന ഇപ്പോൾ മാറിയിരിക്കുകയാണെന്നും സുരഭി ഫേസ്ബുക്കിൽ കുറിക്കുന്നു. ഈ വർഷം നിനക്ക് നേരുന്നു, ശ്രീദേവി എന്നാണ് സുരഭി കുറിക്കുന്നത്.

സുരഭി ലക്ഷ്മി ശ്രീയേഷിന് ആശംസകൾ അറിയിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു……????പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.
ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു.??
കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സർ ???? മറ്റ് ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി ????
വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും…

ആശംസകൾ ശ്രീദേവി….?? നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്, സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…
ഒപ്പം നിൽക്കുന്നു??

Exit mobile version