ഇന്ന് പുതിയ ഏഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 466 ഹോട്ട് സ്‌പോട്ടുകളായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിർണയിച്ചു. വയനാട് ജില്ലയിലെ എടവക (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 13, 15, 16), കോട്ടയം ജില്ലയിലെ പായിപ്പാട് (വാർഡ് 15), കോട്ടയം ജില്ലയിലെ വൈക്കം മുൻസിപ്പാലിറ്റി (15), കോരുതോട് (9), തൃശൂർ ജില്ലയിലെ ചേർപ്പ് (1), ആലപ്പുഴ ജില്ലയിലെ മുതുകുളം (15), കൊല്ലം ജില്ലയിലെ പട്ടാഴി (സബ് വാർഡ് 2, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

ഇന്ന് പ്രദേശങ്ങളെ 4 ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 466 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം, ഇന്ന് സംസ്ഥാനത്ത് ഇന്ന് ഇന്ന് 4905 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂർ 384, തിരുവനന്തപുരം 322, കണ്ണൂർ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസർഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളിലെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 518, കോഴിക്കോട് 548, മലപ്പുറം 480, കോട്ടയം 466, കൊല്ലം 484, പത്തനംതിട്ട 297, തൃശൂർ 371, തിരുവനന്തപുരം 246, കണ്ണൂർ 240, ആലപ്പുഴ 216, വയനാട് 221, പാലക്കാട് 108, ഇടുക്കി 77, കാസർഗോഡ് 35 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Exit mobile version