ഒറ്റ സോറിയിൽ എല്ലാം ക്ഷമിച്ച നടി പീഡകരുടെ വീടുകളുടെ ഐശ്വര്യം; പ്രതികളോട് കുടുംബത്തെ ഓർത്ത് ക്ഷമിച്ചെന്ന് പറഞ്ഞ നടിയെ വിമർശിച്ച് എൻഎസ് മാധവൻ; നടിയുടെ നിലപാട് അംഗീകരിക്കില്ലെന്ന് വനിതാ കമ്മീഷൻ

NS Madhavan | Kerala News

തൃശ്ശൂർ: ഷോപ്പിങ് മാളിൽ വെച്ച് തന്നെ അതിക്രമിച്ച പ്രതികൾക്ക് മാപ്പ് നൽകിയ നടിയെ രൂക്ഷമായി വിമർശിച്ച് സാഹിത്യകാരൻ എൻഎസ് മാധവൻ. ഒറ്റ സോറിയിൽ എല്ലാം ക്ഷമിച്ച നടി ഇപ്പോൾ പീഡകരുടെ വീടുകളുടെ ഐശ്വര്യമാണെന്ന് എൻഎസ് മാധവൻ പരിഹസിച്ചു. കീഴടങ്ങാനെത്തിയവരെ തൊട്ടുമുമ്പ് പിടികൂടിയ പോലീസ് നടപടിയേയും എഴുത്തുകാരൻ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് എൻഎസ് മാധവന്റെ പ്രതികരണം.

”നടിയുടെ കേസിൽ കീഴടങ്ങാനെത്തിയ പ്രതികളെ പമ്മിയിരിന്നു അറസ്റ്റ് ചെയ്ത പൊലിസ്, ഇനി ആരും സ്വമനസ്സാലെ കീഴടങ്ങില്ലെന്ന് ഉറപ്പാക്കി. മറുവശത്ത്, ഒറ്റ സോറിയിൽ എല്ലാം ക്ഷമിച്ച നടി ഇപ്പോൾ പീഡകരുടെ വീടുകളുടെ ഐശ്വര്യം! ചുരുക്കത്തിൽ ഇരയായാലും പൊലീസായാലും സ്ത്രീകൾക്ക് കേരളത്തിൽ വലിയ രക്ഷ ഇല്ല.”- എൻഎസ് മാധവൻ കുറിച്ചു.

അതേസമയം, നടിയുടെ നിലപാടിനോട് വിയോജിപ്പ് അറിയിച്ച് വനിതാകമ്മീഷനും രംഗത്തെത്തി. അതിക്രമം കാട്ടിയവർക്ക് മാപ്പ് നൽകിയ നടിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. നടിയുടെ സമീപനം ശരിയായില്ലെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി പ്രതികരിച്ചു. യുവനടിക്കെതിരെയുള്ള അതിക്രമമായല്ല സംഭവത്തെ കാണുന്നത്. സമൂഹത്തിനും സ്ത്രീകൾക്ക് മുഴുവനുമെതിരായുള്ള കുറ്റകൃത്യമാണിതെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു.

അതേസമയം, പ്രതികളുടെ കുടുംബം കടന്നുപോകാൻ സാധ്യതയുള്ള മനോവിഷമം കണക്കിലെടുത്ത് പ്രതികളോട് ക്ഷമിക്കുകയാണെന്ന് പരാതിക്കാരിയായ നടി പ്രതികരിച്ചിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മാപ്പ് പറഞ്ഞ പ്രതികളോട് ക്ഷമിക്കുകയാണെന്ന് നടി അറിയിച്ചത്. ഒപ്പം നിൽക്കുകയും സംഭവത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്ത മാധ്യമങ്ങൾക്കും ാേപാലീസിനും നന്ദിയെന്നും നടി കിറിച്ചിരുന്നു. നേരത്തെ, അതിക്രമത്തിന് ഇരയായ കാര്യവും നടി ഇൻസ്റ്റഗ്രാമിലൂടെയണ് പുറംലോകത്തെ അറിയിച്ചത.്

ഇതിനിടെ, നടിയുടെ വെളിപ്പെടുത്തലിൽ സ്വമേധയാ കേസെടുത്ത പോലീസ് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദിൽ, റംഷാദ് എന്നിവരെയാണ് കളമശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

Exit mobile version