രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങിയ വയോധികയുടെ മൃതദേഹം കുളത്തില്‍; ദുരൂഹതയെന്ന് പ്രദേശവാസികള്‍

KAYAMKULAM \ bignewslive

കായംകുളം: രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന വയോധികയെ രാവിലെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുങ്ങാല ദേശത്തിനകം കന്നേല്‍ ഭാസ്‌കരന്റെ ഭാര്യ ശാന്തമ്മ (75) യുടെ മൃതദ്ദേഹമാണ് വീടിനു സമീപമുള്ള കുളത്തില്‍ കാണപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് മൃതദ്ദേഹം കണ്ടത്. വ്യാഴാഴ്ച രാത്രി രണ്ട് മണി വരെ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ ഉറങ്ങാന്‍ പോയി. രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്.

ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

Exit mobile version