ഇടതുപക്ഷം ശരിയുടെ പക്ഷം,കേരളത്തിന്റെ ഹൃദയപക്ഷം, കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍; കെടി ജലീല്‍

തൃശ്ശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അറിയിച്ച് മന്ത്രി കെടി ജലീല്‍.

കാലം സാക്ഷി, ഏത് കാറ്റിലും കോളിലും ഇടതുപക്ഷ നൗക, ചീറിയടുക്കുന്ന തിരമാലകളെ ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. കാരണം, ഇടതുപക്ഷം ശരിയുടെ പക്ഷമാണ്, കേരളത്തിന്റെ ഹൃദയപക്ഷമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കള്ളപ്രചാരണങ്ങളെ കാറ്റില്‍ പറത്തിയും, യു.ഡി.എഫ് – ബി.ജെ.പി – ചാനല്‍ – പത്ര മഹാ സഖ്യത്തിന്റെ ജല്‍പനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയമാണ് വോട്ടര്‍മാര്‍ നേടിക്കൊടുത്തത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കള്ളപ്രചാരണങ്ങളെ കാറ്റില്‍ പറത്തിയും, യു.ഡി.എഫ് – ബി.ജെ.പി – ചാനല്‍ – പത്ര മഹാ സഖ്യത്തിന്റെ ജല്‍പനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍. കാലം സാക്ഷി, ഏത് കാറ്റിലും കോളിലും ഇടതുപക്ഷ നൗക, ചീറിയടുക്കുന്ന തിരമാലകളെ ഭേദിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുകതന്നെ ചെയ്യും. കാരണം, ഇടതുപക്ഷം ശരിയുടെ പക്ഷമാണ്, കേരളത്തിന്റെ ഹൃദയപക്ഷമാണ്.

കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് – ബി.ജെ.പി – ചാനൽ – പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക്…

Posted by Dr KT Jaleel on Wednesday, December 16, 2020

Exit mobile version