എട്ട് വയസുകാരിയെ പീഡിപ്പിച്ച 93 കാരൻ പിടിയിൽ; പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു;സംഭവം കൊല്ലത്ത്

girl | Big news live

കൊട്ടിയം: കൊല്ലം ജില്ലയിൽ എട്ടുവയസ്സുകാരി ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി 93കാരൻ. സംഭവത്തിൽ ഇയാളെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.

മുഖത്തല കിഴവൂർ കുന്നുവിളവീട്ടിൽ കാസിംകുഞ്ഞെന്ന 93കാരനാണ് അറസ്റ്റിലായത്. അറസ്റ്റിന് ശേഷം കോവിഡ് പരിശോധന നടത്തി തിരിച്ചെത്തിച്ചെങ്കിലും പ്രതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാൽ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു.

ഇതരജില്ലയിൽ താമസിക്കുന്ന താമസിക്കുന്ന അമ്മയുടെയടുത്തേക്ക് കുട്ടി എത്തിയപ്പോഴാണ് പീഡനവിവരം പുറത്ത് അറിയുന്നത്. ശാരീരിക അസ്വസ്ഥതകളെയും പനിയെയും തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരാണ് കുട്ടിക്ക് നേരെ പീഡനം നടന്നതായി കണ്ടെത്തിയത്. അമ്മ ചൈൽഡ്‌ലൈന് പരാതിനൽകി. തുടർന്നാണ് കൊട്ടിയം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version