വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് വോട്ടില്ല

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതു കാരണമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തന്നെ വോട്ട് ചെയ്യാനാവാത്ത സാഹചര്യമുണ്ടായത്.

വോട്ടർ പട്ടിക പുതുക്കിയപ്പോൾ തന്റെ പേര് ഉൾപ്പെട്ടില്ലെന്ന് ടിക്കറാം അദ്ദേഹം പറഞ്ഞു. ടിക്കാറാം മീണയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത കാര്യം വരണാധികാരിയായ ജില്ലാ കളക്ടറെ അറിയിച്ചിരുന്നെങ്കിലും പട്ടികയിൽ പേർ ഉൾപ്പെടുത്താൻ സാധിച്ചില്ല.

പഴയ വോട്ടർ പട്ടികയിൽ പേരുള്ളതുകൊണ്ട് വോട്ട് ചെയ്യാൻ സാധിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ സാധിച്ചില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീണർ പറഞ്ഞു. പൂജപ്പുര വാർഡിലാണ് അദ്ദേഹത്തിന് വോട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കാറാം മീണ വോട്ട് ചെയ്തിരുന്നു.

Exit mobile version